പ്രവാസിയും പ്രയാസവും
പനിനീർ ദളം വാടി വീണുടഞ്ഞാ...
മണിയറയിൽ നീ തനിച്ചാണറിയാം...
കണ്ണീർ കണം കവിളിലുമ്മ വെയ്ക്കാൻ
കൊതി പൂണ്ട രാവേറെയാണറിയാം...
അഴകേ പറന്നെത്തുമരികത്തുടൻ തന്നെ..
കണ്ണീർ തുടച്ചു നീ കാത്തിരുന്നോ..
വാതിൽ തുറന്നിട്ടു കാത്തിരുന്നോ...
മുറ്റത്ത് നാം നട്ട ചെമ്പകത്തൈകളി-ന്നാരോ പറഞ്ഞു വളർന്നുവെന്ന്...
എങ്കിലാ കൊമ്പത്തൊരൂഞ്ഞാല് കെട്ടി...
തിരുവോണ നാളിനേ വരവേൽക്കണം...
തിരുവോണ നളിലാ പൂമുഖക്കോലായിൽ....
ഇലയിട്ടു സദ്യയൊന്നുണ്ണണം...
മതിവരാതിന്നെൻറെ ഉള്ളിൽ കിടക്കുന്ന
മോഹങ്ങളെല്ലാം നീ നിറവേറ്റണം...
പാതിരാ പൂമെത്ത ചേലിൽ വിരിച്ചി-
ട്ടൊരത്തറിൻ ഗന്ധമായ് നീ വരേണം...
മൈലാഞ്ചി മണമുള്ള കൈ കൊണ്ടെ-
ന്നിട നെഞ്ചിൽ പരതേണമിത്തിരി നാണമോടേ....
നിൻ വിരൽ തുമ്പാൽ പരത്തിയ പത്തിരി...
തിന്നുവാൻ ഒത്തിരി മോഹമായീ...
ഓർക്കവേ നാവിലേ സ്വാദിൻ മുകുളങ്ങൾ...
അറിയാതെ ഇന്നിതാ നൃത്തമാടീ...
ഓളങ്ങളല തല്ലും കരളിലാ കടലോരം...
തിരയടിച്ചുയരാതിരുന്നുവെങ്കിൽ...
ഓമനേ നിന്നോർമ്മ സങ്കടത്തുള്ളിയായ്
കുത്തീയൊലിക്കാതിരുന്നുവെങ്കിൽ...
Not connected : |