സ്വപ്നജീവികൾ
നിനക്കു വസിക്കാൻ ഞാനെൻ
വിരിമാറിലിടം തന്നില്ലെ
എന്നിട്ടും നീയെന്നെ കുത്തിനോവിച്ചില്ലേ...
നിനക്കു ശ്വസിക്കാൻ ഞാനെൻ
ചുടുനിശ്വാസം പകർന്നു തന്നില്ലേ
നിൻറ ചെയ്തികളതിനെ വിഷമയമാക്കിയില്ലേ....
നിനക്ക് ദാഹമകറ്റാൻ
തെളിനീരുറവകൾ നൽകിയില്ലേ
മാലിന്യം നിറച്ചു നീയവ മലിനമാക്കിയില്ലേ.....
നിനക്കന്നക്കിനായ്
ഞാനെൻ മൃതുമേനിയിൽ നട്ടൊരാമരങ്ങളും
വെട്ടി നിരത്തി നീ കോൺക്രീറ്റ് വനങ്ങൾ നട്ടില്ലേ
നിൻറ സംരക്ഷണത്തിനായ്
ഞാൻ തീർത്തൊരാ മലകളും നദികളും
നികത്തീ നീ അംബരചുംബികൾ പണിതില്ലേ....
നിനക്കായ് ഞാനൊരുക്കിയില്ലെ
വസന്തവും ഗ്രീഷ്മവും പിന്നെ ഹേമന്ദവും
എന്നിട്ടും നീയെന്നെ കുത്തിനോവിക്കുന്നു......
നീയോർത്തു കൊള്ളുക എൻറയൊരു ചെറു ചലനം പോലും
താങ്ങുവാനുള്ള ശേഷി നിനക്കില്ലെന്ന് നീ ഓർത്തുകൊള്ളുക
സ്വപ്ന ജീവീയാണ് നീ വെറും സ്വപ്ന ജീവി
എന്തെല്ലാം നീ വെട്ടിപ്പിടിച്ചാലും
എനിക്കില്ല നിന്നോടു പരിഭവം
അവസാനം നീ എന്നിലലിഞ്ഞു ചേരുമെന്നെനിക്കറിയാം......
Not connected : |