ജീവിക്കുന്നതാർക്കുവേണ്ടി? - തത്ത്വചിന്തകവിതകള്‍

ജീവിക്കുന്നതാർക്കുവേണ്ടി? 

നവയുഗത്തിൻ മാതാപിതാക്കളേ നിങ്ങൾ -
സ്നേഹിക്കുന്നതാരെ?
നിങ്ങൾ തൻ ചോരയിൽ പിറന്ന മക്കളെയോ?
അതോ -
നിങ്ങൾ വാങ്ങിയ സ്മാർട്ട് ഫോണിനെയോ?

മക്കളുടെ തേങ്ങൽ കേൾക്കാത്ത കാതുകൾ
ഫോണിന്റെ മണി കേട്ടു പരിഭ്രമിക്കുമ്പോൾ,
അവരുടെ നെറുകയിൽ തലോടാത്ത വിരലുകൾ
ഫോണിനെ തഴുകി തലോടിടുമ്പോൾ,
അവരെ നോക്കി ചിരിക്കാത്ത ചുണ്ടുകൾ
ഫോണിലെ കാഴ്ചകൾ കണ്ടു ചിരിക്കുമ്പോൾ,
ചോദ്യമവരിലേവം ഉയർന്നിടും
നിങ്ങൾ ജീവിക്കുന്നതാർക്കുവേണ്ടി?
ഈ സ്മാർട്ട് ഫോണിനായോ?


up
0
dowm

രചിച്ചത്:മിറാഷ് ജേക്കബ്‌ ചാണ്ടി
തീയതി:19-06-2016 10:27:05 AM
Added by :Mirash Jacob
വീക്ഷണം:225
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :