ചുംബിച്ചുണര്‍ന്നീടുവാന്‍...    - മലയാളകവിതകള്‍

ചുംബിച്ചുണര്‍ന്നീടുവാന്‍...  

വേണം ജന്മമനേകമിത്തണലിലെന്‍
സ്വപ്‌നം ലയിക്കുന്നതാ-
മീണം മാറ്റൊലികൊള്ളുമാക്കളമൊഴി-
ത്തേനുണ്ടുറങ്ങീടുവാന്‍
നാണം രാഗമണയ്ക്കുമാക്കവിളിലെ-
ശ്ശോണാഭ ദിങ്മണ്ഡലേ
കാണാന്‍, വീണ വിതുമ്പുമാച്ചൊടികളില്‍
ചുംബിച്ചുണര്‍ന്നീടുവാന്‍...


up
0
dowm

രചിച്ചത്:രജി ചന്ദ്രശേഖര്‍
തീയതി:06-07-2016 12:03:42 PM
Added by :രജി ചന്രശേഖർ
വീക്ഷണം:184
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :