പ്രണയം ഒരു വിരഹം
നിൻ കവിൾത്തടത്തിലൂ-
ടൊഴുകുമീ നീർച്ചാലിനെ
തടുക്കുവാനെനിക്കെന്തേ
കഴിഞ്ഞില്ല...
നിൻ കാൽചുവട്ടിലമരും -
മണൽത്തരികളെ
പിൻതുടരുവാനെനിക്കെന്തേ
കഴിഞ്ഞില്ല...
ദിനങ്ങളിന്നെത്ര കൊഴിഞ്ഞെ -
ന്നെണ്ണി കനവുകൾ
കാണാനെനിക്കെന്തേ
കഴിഞ്ഞില്ല...
എൻകിനാവിലൊക്കെയും
നിന്മുഖം തെളിഞ്ഞിട്ടും
അതു നീയെന്നറിയാനെനിക്കെന്തേ
കഴിഞ്ഞില്ല...
അരികിൽ നീ വന്നിട്ടും
അനുഭൂതി പകർന്നിട്ടും
നിൻ നൊമ്പരമറിയാനെനിക്കെന്തേ
കഴിഞ്ഞില്ല...
എന്നില്നിന്നകലുമ്പോൾ
എങ്ങോ മറയുമ്പോൾ
നിന്മുഖംഓർക്കാനെനിക്കെന്തേ
കഴിഞ്ഞില്ല...
അന്തരാത്മാവിനെ -
തൊട്ടുണർത്തി നിന്നുടെ
പിൻവിളി കേൾക്കാനെനിക്കെന്തേ
കഴിഞ്ഞില്ല...
ഇടറുന്ന ശബ്ദത്താൽ
വിറയാർന്ന കൈ വീശി
യാത്രമൊഴി ചൊല്ലുവാനെന്തേ
കഴിഞ്ഞില്ല...
Not connected : |