മ'കുടിയുമൊരു മാളം.
പറമ്പിലൊരു കശുമാങ്ങ
ചാരായം വാർക്കുന്നു...
ഷാപ്പിലൊരു തെങ്ങുംപൂക്കുല
സമാധാനം വിളമ്പുന്നു...
മുറ്റത്തൊരു വിശപ്പ്
വള്ളി ട്രൗസർ മുറുക്കുന്നു...
അകത്തൊരു പെറ്റിക്കോട്ട്
മഞ്ചാടിപ്പൊട്ടുകൾ പെറുക്കുന്നു...
ഒരുചാള അടുക്കളയിൽ
കറിക്ക് നോവരയ്ക്കുന്നു...
നരവീണ കണ്ണുകൾ
ഭാവിയിലന്ധത തിരയുന്നു...
ഒരു പേപ്പർ പേനയുടെ
ലഹരികൊള്ളുന്നു...
കവിയുടെ പോഴത്തരത്തിൽ
വായന ചിരിക്കുന്നു....
ഇതൊന്നുമറിയാതെ
കോലായിലൊരു
കണവൻകണവ മുഖത്തെ
കെട്ടുവള്ളം മിനുക്കുന്നു...
ചതുരവലകളിൽ ജീവിതം
വട്ടത്തിലടിയുന്നു...
വട്ടം നിവർത്താൻ
ചട്ടിച്ചട്ടി മുടന്തിനടപ്പുണ്ട്,
കീശയൊഴിഞ്ഞവർ
ഓട്ടക്കാലണകൾ...
Not connected : |