ആത്മ നൊമ്പരം
ശിശിരനാളിലെ ദളമറ്റ ശിഖരമായി
പ്രണയമറ്റൊരെന് മനസിന്റെ ഓര്മ്മകള്
ശിരസുതാഴ്ന്നൊരെന് ശപഥങ്ങൾ ആകെയും
അകലെ നില്ക്കുന്നു പിരിയാനൊരുങ്ങി
അകലെ മനസിന്റെ മര്മരം കേട്ട്
പ്രക്യതി പോലും കൂടെ കരഞ്ഞു
അമൃതുപൊഴിയും നിന് മനസിന്റെ ഉള്ളകം
നുകരുവാന് ഓങ്ങുമെന് മോഹങ്ങൾ
ഇതളറ്റു വീണുപോയി
ചിങ്ങവെയിലൊളി പടരുമെന് ചുണ്ടില്
മൗന മുകിലുകള് പതിയെ പടര്ന്നു
മനസില് വിരിയുന്ന കാവ്യ സങ്കല്പ്പങ്ങള് പാതിമായ്ച്ചൊരു നൊമ്പരമലഞ്ഞു
പാതിവിരിയുമെന് മനസിന്റെ മാരിവില്
ആകെ മായ്ച്ചൊരു ഇരവിന്റെ നൊമ്പരം
രാവു മായുന്ന പുലരിയില് നീയൊരു
കുഞ്ഞു തുള്ളിയായി ഇതളില് പൊഴിയുവാൻ
പകലു മെയ്യുന്ന പ്രകൃതി തന്
പാതിചാരുന്ന വാതിലില്
ഒരു വട്ടം കുടി നീ മുഖമൊന്നു കണ്ടിടാന്
ആര്ത്തു പായുന്ന കാലത്തിന് മുമ്പില്
ഞാന് ആത്മ നൊമ്പരം പാടെ പറഞ്ഞു
പകൽമറയുന്ന കുങ്കുമ സന്ധ്യയിൽ
വിണ്ടലം തേടുന്നു തിങ്കളിനായി
Not connected : |