സായംസന്ധ്യയിൽ  - തത്ത്വചിന്തകവിതകള്‍

സായംസന്ധ്യയിൽ  


സായംസന്ധ്യയിൽ
-------------------------
ഏകാകിയാകും ഇന്നെന്റെ മനസിനു
ഏറെ സ്വപ്നങ്ങളുണ്ടായിരുന്നു
പഞ്ഞമിച്ചന്ദ്രന്റെ ചന്ദനപാൽ പോലെ
എന്നും പ്രകാശിതമായിരുന്നു
സൂര്യകിരണത്തിൻ ഉജ്വലവെണ്മയിൽ
തീക്ഷ്ണമായി ജ്വലിച്ചിരുന്നു

പുൽകൂമ്പിലെ മഞ്ഞുത്തുള്ളികൾ തേങ്ങുന്നു
ഇനിയൊരു വസന്ധം കൂടി മെല്ലെ
ഇനിയൊരു വസന്ധം കൂടി ....

അടഞ്ഞുപോയി എന്റെ മനസിന്റെ ജാലകം
കൺചിമ്മിത്തുറന്നതിൻ മുൻപേ ഞാൻ
കൺചിമ്മിത്തുറന്നതിൻ മുൻപേ ....

ഇന്നുമെൻ മനസിന്റെ സ്വപ്നങ്ങളൊക്കെയും
തകരുന്ന മണിമുത്തായ്‌ ചിതറുമ്പോളും
മനസിന്റെ ഒരു കോണിൽ ഇന്നെവിടെയോ
ബാഷ്പാതീരമൊന്നെങ്കിൽ വരണ്ടുവല്ലോ ...

സ്വപ്‌നങ്ങൾ മെയ്യിട്ട വെൺനുരചിന്തുപോൾ
ഓർമയിൽ തീരത്തണഞ്ഞു ഞാനും
അന്നൊരേകാന്ത സന്ധ്യയിൽ കൊച്ചിലം കാറ്റെന്നെ
കൊഞ്ചിവിളിക്കുകയായിരുന്നു ...ഞാനും
കൊഞ്ചികുഴയുകയായിരുന്നു ....


up
0
dowm

രചിച്ചത്:Krishna suresh
തീയതി:31-07-2016 02:26:32 PM
Added by :Krishna suresh
വീക്ഷണം:180
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :