യാത്ര  - പ്രണയകവിതകള്‍

യാത്ര  

ആകാശചരുവിൽ
നിൻെറ ചിത്രപടലം
കടലിൻെറ നീലിമയിൽ
തെളിഞ്ഞ് നില്ക്കുന്നത്,
കാലത്തിൻെറ ദൂരമാപിനിയിലൂടെ
ഞാൻ ഏറെനേരം നോക്കിനിന്നു.
കൈയ്യെത്താദൂരത്ത്
എന്നാൽ വളരെ അകലെയും.
നിൻെറ തിരയിളക്കം പോലുള്ള കണ്ണുകളും
വിടരുന്ന അധരങ്ങളും
എനിക്ക് ഏറെനേരം
നോക്കിനില്ക്കാനായില്ല.
കാലത്തിൻറെ കനലുകൾ
നിന്നിലെരിയുന്നത്,
കടലിൻെറ തിരയിളക്കം പോലെ
എൻറെ ഹൃദയത്തിലൂടെ
ആർത്തലച്ചുകൊണ്ടിരുന്നു.
നിൻെറ കൊഞ്ചലുകൾ....
കിളിനാദങ്ങൾ.......
മനസ്സിൽ മഴവില്ലിൻെറ
സപ്തനിറങ്ങളും വിരിയിച്ചു.
ഞാൻ കൈനീട്ടി
നിൻെറ വിരലഗ്രം വരെ
നിന്നെ തൊടനായില്ല.
എന്നെ നീ കണ്ടതുമില്ല.
കാണാത്ത ലോകത്ത്
നിന്നെ തേടിയുള്ള യാത്ര .
കാലത്തിൻറെ മറുകരയിലൂടെ
നീ സഞ്ചരിക്കുന്നുണ്ടാവണം
സമാന്തര പാതയിലൂടെ
പ്രണയത്തിൻ ദീപ്ത സ്മരണകളിൽ
വേദനയുടെ നിറം ചാർത്തി
മറഞ്ഞ്പോയ നിന്നെ തേടി
അജ്ഞാത ലോകത്തിലൂടെലോകത്തിലൂടെ
എൻറെ യാത്ര ........
അനന്തമായ്.........



up
0
dowm

രചിച്ചത്:കെ.എസ് .എ.റഷീദ് .ചന്തിരൂർ
തീയതി:01-08-2016 07:46:29 PM
Added by :Ksarasheed Rasheed Chandiroor
വീക്ഷണം:179
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :