ഒരു വിളിപ്പാടകലെ. .
ഒരു വിളിപ്പാടകലെ. .
--------------------------
സൂര്യനുദിച്ചുയർന്നു വാനം മേലെ
നീലമേഘങ്ങൾ അതിവേഗം പാഞ്ഞു
ഏതോ ശബ്ദം കാതിലാലയടിച്ചു
നീയും ഉണർന്നു കൺചിമ്മാതെ...
പാഞ്ഞോടുന്ന കാര്മേഘങ്ങൾക്കു ചുവപ്പു നിറം
കാലുകൾ പോലും തെന്നുംവിധം അലയടിക്കുന്ന
കാറ്റിനു ചോരയുടെ ഗന്ധം
പക്ഷികൾ കളകൂജനം നടത്തി നിനക്ക് മേലെ
നീയുമാ സത്യം അറിയാൻ പോകുന്നു
ഞാൻ ഇന്നിലെന്ന സത്യം .....
പൊട്ടിക്കരയരുതേ മിഴികൾ കലങ്ങരുതെ
ഹൃദയത്തിന്റെ വേദന കടിച്ചമർത്തിയാലും തോഴാ..
നിന്റെ തോളോട് തോൾചേർന്നു നടക്കാൻ കൊതിക്കും
ഇണക്കുരുവിപോൽ ഞാനുണ്ട് നിനക്കൊപ്പം
ഒരു വിളിപ്പാടകലെ ...ഒരു വിളിപ്പാടകലെ ...
Not connected : |