‪#‎ചോരപ്പാടുകൾ‬;- - തത്ത്വചിന്തകവിതകള്‍

‪#‎ചോരപ്പാടുകൾ‬;- 


മിസ്രിൻ മണ്ണിനു ജീവനില്ല .....!!
അവിടം ഇനിയൊരു പ്രണയവുമില്ല ....!!
പ്പെണ്ണിൻ ചെവിയിൽ കിന്നരിക്കാൻ ജനിച്ച മണ്ണിന് നശിച്ച കഥന കഥകൾ മാത്രം .....
മഹമൂദവന്റെ പെണ്ണിന് പുഞ്ചിരി കണ്ടില്ലാ ...
മരിച്ചു പോയവളുടെ കണ്ണിൽ കണ്ടതോ ഒരു നിഴലാട്ടം..... നിഴലായ് ചീറിയണഞ്ഞൊരു ബുള്ളറ്റവന്റെ നെഞ്ചിൽ തുളയാക്കി....
മഹമൂദവന്റെ പെണ്ണിന് ചാരെ വാരിക്കൂട്ടിയ മാംസ കഷ്ണങ്ങൾ ...
ഓ മാനമേ......
എൻ നീല മാനമേ .....
പറയൂ നീയൊരു മഴ തരുമോ...?
ഈ പൊടി പാറും മണ്ണിൽ നീയൊരു കുളിർമഴ തരുമോ..? ഇനിയും പിടഞ്ഞു തീരാൻ ഭയമുള്ളൊരു പിടി പ്രണയങ്ങൾക്കായ്.......
വെയിലിൽ വെന്തു മരിച്ചൊരു ദേഹത്തിന് ദുർഗന്ധം പരന്നു..,,
മണത്തു നോക്കാൻ ഭയന്നു നിൽപ്പൊരു വിശന്ന തെരുവിൻ നായക്കൂട്ടം....!!
ഖബറിൽ മൂടിയ ദേഹങ്ങൾ പകലിൽ കാതോർക്കുന്നു.... കൂടെ പിറന്ന ജീവനെ നോക്കി ചിരിക്കും വെടിയൊച്ചകളെ....
തകർന്ന സ്വപ്നക്കൂട്ടിൽ ഒളിക്കാനിടമില്ലാത്തൊരു ബാലൻ.....
കരഞ്ഞു തീരും മുൻപേ പിടഞ്ഞു തോക്കിൻ കുഴലിൻ മുൻപിൽ....!!
ഇനിയൊരു പ്രണയം വിടരാനില്ല.... ഇനിയൊരു തലയും കൊയ്യാനില്ല....
മരണത്തിൻ മണമുള്ളൊരു കാറ്റിൽ ജീവനില്ലാ കല്ലും മണലും....
ചോരപ്പാടുകൾ വറ്റാത്തൊരു പിടി കല്ലായി മാറിയ മനസ്സുകളും മാത്രം...
മിസ്രിൻ മണ്ണിനു ജീവനില്ല.... !!
അവിടം ഇനിയൊരു പ്രണയവുമില്ല.......!!


up
0
dowm

രചിച്ചത്:ഇല്യാസ് ali
തീയതി:20-08-2016 11:28:38 AM
Added by :Illyas Ali
വീക്ഷണം:119
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :