ഓർമകളിലൂടെ
വഞ്ചിപ്പാട്ട്
പേരു കേട്ട മേനോൻ മാസ്റ്റർ പഠിപ്പിക്കും ഏഴാം ക്ലാസ്സിൽ
വിഷമമായി , വിരസമായി കഴിയും കാലം
ഒരു ദിനം വന്നു മാസ്റ്റർ പാന്റ്സ് മണിഞ്ഞയൊ കഷ്ടം
കുടവഡി മലപോലെ ഉയർത്തിക്കാട്ടി
കരിമേഘമുദിർത്തിടും ജലകണം വന്നു വീണു
വരാന്തയും മുങ്ങി പോയി പുതു വെള്ളത്താൽ
പല പല കുസൃതികൾ പല തരം കാണിക്കയാൽ
നനഞ്ഞ തുടയിലൊരടിയും കിട്ടി
ആർത്തിയോടെ പുതുവെള്ളം കുടിക്കയം ക്ഷിതിയേവം
മോഹമാർന്ന വേഴാമ്പലിന് ആഹ്ലാദത്താലെ
അൽപനേരം കഴിഞ്ഞപ്പോൾ വെള്ളമെല്ലാം വാർന്നു പോയി
വന്നുവല്ലോ ഭാസ്കരനും പ്രസന്നനായി
പേരു കേട്ട മേനോൻ മാസ്റ്റർ പഠിപ്പിക്കും ഏഴാം ക്ലാസ്സിൽ
വിഷമമായി , വിരസമായി കഴിയും കാലം
അറ്റെൻഡൻസ് കുറിച്ചിട്ടു ടീച്ചറങ്ങു പോയ ശേഷം
ഓടിക്കിതച്ചെത്തിയല്ലോ കഥാമുഖ്യനും
ചോക്കെടുത്തെന്തോ തുരുതുരെ എഴുതിയിടും
പലരുടെ ശ്രദ്ധ പിന്നെ പലവഴിക്കായി
ബോറടിക്കും മലയാള വ്യാകരണമതൊന്നല്ലോ
എടുക്കുന്നു മുഖ്യനിന്നു വിശദമായി
ആവർത്തന വിരസത അനുഭവിച്ച അനങ്ങാതെ
ഇരിക്കുമ്പോഴാല്ലോ മുഖ്യനിന്നു ചോദിക്കുന്നത്
ഭിത്തി പൂണ്ട മനസാലെ എഴുന്നേറ്റു നിന്ന് മെല്ലെ
മയക്കത്തിനിടയിൽ ശ്രവിച്ചില്ലൊട്ടും
കിട്ടി നല്ല ചൂരപ്പഴം ഉറക്കമുണർന്നു ഞാനും
നപുംസകത്തെപ്പറ്റി പറഞ്ഞു മുഖ്യൻ
കുറിച്ചിട്ടു നോട്ടുബുക്കിൽ എല്ലാമെല്ലാം തിടുക്കത്തിൽ
പതിഞ്ഞല്ലോ മനസിലും പറഞ്ഞതെല്ലാം
ഇന്നീ നഗരത്തിൽ കൂടിടുന്നു എത്ര എത്ര
നപുംസക വർഗ്ഗമെന്ന വിശേഷ വേഷം
ഇവരുടെ അരങ്ങേറ്റം ന്യായമാണോ , ചൂഷണമോ
അവകാശ പട്ടികയിൽ അകപ്പെടുമോ
Not connected : |