അട്ടപ്പാടി
അട്ടപ്പാടി ഒരു ഉണങ്ങാത്ത മുറിവാണ്
മുൻപ് അത് പട്ടിണിയുടേതും
ജനിച്ചും ജനിക്കാതെയും മരിച്ചുവീണ
കുഞ്ഞുങ്ങളുടെ .....................
അവിവാഹിത അമ്മമാരുടെ ...............
എന്നാൽ
ഇന്ന് ഞാൻ കണ്ട അട്ടപ്പാടിക്ക്
രണ്ടു മുഖങ്ങളാണ്
ധനമദാന്ധത യുടെ.............
ഒരിറ്റു കുടി നീര് പോലും കിട്ടാത്ത നിസ്സഹായതയുടെ ...............
എല്ലാം കണ്ടു രസിക്കാനെത്തിയ
കൗതുകങ്ങളുടെ ............
പ്രകൃതിയെ പിച്ചി ചീന്തുന്ന കാടത്തത്തിന്റെ........
ഒരിക്കലും ലക്‌ഷ്യം നേടാത്ത പ്രതിഷേധങ്ങളുടെ........
എന്നാവും ഒരു ഭഗീരഥൻ ജന്മമെടുക്കുക
Not connected : |