വാത്സല്യം - തത്ത്വചിന്തകവിതകള്‍

വാത്സല്യം 

അന്നെപ്പൊഴോ അച്ഛന്‍ വിയര്‍ത്തുനിന്നുകൊണ്ട വേനലിന്റെ വെളിച്ചമാകാം
ഇന്നു ഞാന്‍ ഇരിക്കുന്നൊരീ
കസേരയില്‍ തണലിന്റെ കുളിര്‍മ നല്‍കുന്നത്....
അമ്മ ചേര്‍ത്തുപിടിച്ചു തലോടിയ വിരല്‍പ്പാടുകള്‍
ആകാം
സ്വപ്നങ്ങള്‍ക്ക് പിന്നാലെ പായാന്‍ ഇന്നീ കൈകള്‍ക്ക് ഊര്‍ജ്ജമാകുന്നത്..
അവരുടെ ദേഹത്തെ ചുളിവുകള്‍ ഓരോന്നും
അവര്‍ നമുക്കായ് നല്‍കിയ വാത്സല്യത്തിനടയാളമാകാം...


up
0
dowm

രചിച്ചത്:ശ്രീജ വിജയന്‍
തീയതി:23-08-2016 10:15:44 AM
Added by :sreeja
വീക്ഷണം:229
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :