സ്നേഹത്തൂവല്‍
ഇലയിലേക്കിറ്റു വീണൊരീറന്‍ തുള്ളിപോലെ
എന്നിലേക്കൊഴുകി വന്നു നീ മെല്ലവേ....
ഇതുവരെ കേള്‍ക്കാത്ത രാഗങ്ങള്‍ ഒക്കെയും
ഈണമായ് നീ മൂളിയോ കാതിലായ്...
അലസമായ് നിന്‍ കൈവിരല്‍
മെല്ലെയെന്‍ നെഞ്ചോടു ചേരവേ
ഉള്ളിലായ് ആരോ പാടും ഗീതമായ്
മൃദുലമാം മധുരമാം പ്രണയസംഗീതമായ്..
കണ്ണിലൂറും നിന്‍ കള്ളനാണം
തുഴഞ്ഞെന്നെ നീക്കി അങ്ങു ദൂരെയായ്..
കാതിലോതും നിന്‍ ആത്മമഞ്ജരി
കാറ്റ് മൂളും മൗനരാഗമായ് കേട്ടുവോ
നിലാവുറങ്ങും നേരമായ് കിനാവ് കാണും നേരമായ്
ഇനി വരുമോ നിലാക്കിളീ നീ
നനയുമീറന്‍ തുള്ളിപോലെന്നില്‍ നീ
ചില്ലുമേഘത്തിന്‍ ജാലമൊന്നൊരുക്കിയോ ആര്‍ദ്രമായ്..
അതിലൂറുന്ന മഞ്ഞുതുള്ളി നീര്‍ക്കണം
നിന്റെ ഓര്‍മതന്‍ ബിംബമായ് തെളിഞ്ഞുവോ
നിലാക്കിളീ പറന്നു വാ നിറങ്ങളായ് നിറഞ്ഞുവാ
എന്നിലേക്കൊന്ന് പെയ്യുമോ നീ തൂവലാല്‍...
Not connected : |