സുഖവും ദുഖവും  - തത്ത്വചിന്തകവിതകള്‍

സുഖവും ദുഖവും  

എന്നെന്നും ആമോദത്തോടെ വസിക്കുവാൻ
തെല്ലൊരു ക്ലേശവും നുകരാതെ ജീവിക്കാൻ
പുതുമയോടെന്നെന്നും നിലനിന്നീടുവാൻ
ഈ ധരണിയിലാരാലും സാധ്യമായീടുമോ ?

അഗ്നി ജനിക്കുകിൽ ധൂമമുതിരുംപോൽ
ജനനമൊന്നുണ്ടെങ്കിൽ മരണവുമുള്ളപോൽ
ഉന്നതിയുണ്ടെങ്കിൽ നിമ്ന്നതയുമുള്ളപോൽ
ഈ ജീവിതമെന്നത്‌ സുഖ-ദുഃഖ സമ്മിശ്രം

കാലങ്ങളായി വർഷം എത്താത്തിടങ്ങളിൽ
പെട്ടെന്നു വർഷമുതിരുമ്പോൾ ആനന്ദം
ഈ വർഷം തോരാതെ പെയ്തിറങ്ങുകിൽ
ആനന്ദമെന്നത് തേങ്ങലായ് മാറിടും

നാരിക്കു പരകോടി ആനന്ദമേകുമിടം
മരണവേദനയും അവൾക്കേകിടുന്നു.
ആ വേദനതൻ ഫലം പുഞ്ചിരിസുമങ്ങളായ്
അവളുടെ സ്ത്രീജന്മം സഫലമാക്കിടും.

എന്നെന്നും പുതുമയോടെ നിലനിന്നീടുവാൻ
അവനിയിലാരാലും സാധ്യമാവില്ലെന്നു നിശ്ചയം
ജീവിതമെന്നത് സുഖ-ദുഃഖ സമ്മിശ്രം
ഇവ രണ്ടുമുണ്ടെങ്കിൽ മനുജജന്മം സഫലം


up
0
dowm

രചിച്ചത്:ശ്രീജിത്ത് എസ് എച്
തീയതി:29-08-2016 01:54:28 PM
Added by :sreeu sh
വീക്ഷണം:93
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :