പണിമുടക്ക്‌ - തത്ത്വചിന്തകവിതകള്‍

പണിമുടക്ക്‌ 

വാഹനമില്ലാ റോഡുകളിൽ
ശ്മശാന മൂകത...
തെരുവോരങ്ങളിൽ കൊടിമരങ്ങൾ
പാറികളിക്കുന്നു....
ചിതറിതെറിച്ച മനുഷ്യാത്മാക്കൾ
ഗതികിട്ടാ ആത്മാക്കളെപ്പോലെ
അലഞ്ഞുതിരിയുന്നു....
പണിമുടക്ക്‌ പൂർണ്ണം

കരിപിടിച്ച ചുമരിൽ വാക്കുകൾ
അവ്യക്തമായി കരയുന്നു....
അവിടം തകൃതിയായി പാത്രങ്ങൾ
കലപില കൂട്ടുന്നു....
പുകനാമ്പുകൾ ആർത്തുല്ലസിക്കുന്നു
കൂട്ടിനാളില്ലാതെ ഒരു ജീവൻ പോരാടുന്നു
ജീവിത സമരത്തിനായി....

പണിമുടക്കും ഒരു നാൾ ആ മുറിയും
ആ ജീവൻ മണ്ണിലേക്ക്‌ വെക്കുന്ന നാൾ
ആർത്തുല്ലസിക്കുന്ന പുകനാംബുകൾക്ക്‌
അന്ന് വിശ്രമം......


up
0
dowm

രചിച്ചത്:Rabibachu
തീയതി:06-09-2016 09:41:51 PM
Added by :RabiBachu
വീക്ഷണം:210
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :