ഒരു പ്രണയം   - പ്രണയകവിതകള്‍

ഒരു പ്രണയം  

മഴ പെയ്ത രാവുകളിൽ
നാം തമ്മിൽ ഒരുമിച്ചു
നുകർന്ന വിത്തിന്റെ
ആദ്യാക്ഷരമല്ലോ അനുരാഗം

നീ ചുംബിച്ചുണർത്തിയ
പുതുലോകത്തിൻ
വാതായനത്തിൽ
നീന്തി തുടിച്ചില്ലേ നാം

തഴുകുമെന്നിൽ നിൻ കരങ്ങൾ
സ്വാന്തന തൂവൽസ്പർശമായി
നേവിന്റെ കടലിനിന്നും
ആശയുടെ സ്പര്ശമായിരുന്നു

നിരാശമാം എൻ ജീവിതത്തിൽ
പുതുരശ്മിയായി നീ കടന്നുവന്നു
നിൻ പുഞ്ചിരികൾ എനിക്കു
സമ്മാനിച്ചതു പുതുപുലരികൾ

വിരഹത്തിൻ വേദനകൾ നമ്മിൽ
അറിയാത്ത അകലങ്ങളിൽ
പോയിമറയുമ്പോൾ
നീയെൻ ചാരത്തു എന്നുമുണ്ട്...


up
0
dowm

രചിച്ചത്:നിഷാദ് മുഹമ്മദ്
തീയതി:11-09-2016 05:23:48 PM
Added by :nishad mohammed
വീക്ഷണം:896
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :