പകലിന്റെ പ്രണയം
സകല സൗഭാഗ്യവും നിറയുന്ന പകലെ
കനക സ്വരൂപം നിൻ രൂപ ഭംഗിയെൻ
സരിതമാം വാകുകൾക്കപ്പുറം
ശലഭവും ശബളമാം വർണ്ണവും-
ശാഖി തൻ ചില്ലയിൽ പല്ലവി മൂളുന്ന കിളിയും,
ചെമ്പകപൂമണം വിതറുന്ന തെന്നാലും മിഴി തുറക്കുന്ന പുതു സുമവും ചേരുന്ന നിമിഷങ്ങൾ നീ പൊരുളിന്റെ പ്രതിരൂപമല്ലേ
പുലരിയിലുണർന്നു നീ സന്ധ്യയിലൊടുങ്ങി
സങ്കടം മായ്ച്ചു പുഞ്ചിരിപൊഴിച്ചു
സന്തതമല്ല നിൻ ജീവനം; സന്താപമൊഴുക്കുന്ന മനസ്സിൽ നീ പേറുന്ന
ഇരുളിനോടുള്ള നിൻ പ്രണയം
നൊമ്പരം മാത്രം നീ പകർന്നൊരു ഇരുളാവും യുവാതിയോടുള്ള നിൻ പ്രേമം
ഏറെ നാൾ നീ കൊതിച്ചു അവളോട് മിണ്ടുവാൻ സന്ധ്യയിൽ കാണുമ്പോൾ അനുരാഗം പകരുവാൻ
കരുതി നീ മൗനങ്ങള്കിടയിൽ നിൻ കുളിർ തെന്നൽ മൊഴിയായി വാക്കുകൾ
പുലരിയിൽ അവളകളുമ്പോൾ പൊഴിക്കുന്ന സ്മിതങ്ങളിൽ അനുരാഗ ഹര്ഷങ്ങൾ എൽക്കുന്നു നീ
Not connected : |