നിന്നോർമകൾ - പ്രണയകവിതകള്‍

നിന്നോർമകൾ 

ഉറക്കമില്ലാ രാവുകളിൽ
നീയൊരു നീറ്റലാണ്
ഒരു ചിത്ര ശലഭമായി നീയെന്നിൽ
വന്നണഞ്ഞപ്പോൾ
വസന്തവും
കർക്കിടത്തിലെ മഴയും
എന്നിൽ പെയ്തിറങ്ങി
തൊട്ടാവാടിയായി
ഒറ്റയടി പാതകളിൽ
ഒത്തൊരുമിക്കാറില്ലേ നാം
ഹൃദയങ്ങൾ
മൗന പ്രണയ ലേഖങ്ങളായി
കൈമാറുമ്പോൾ
ആരുമാരും കാണാതെ
ചുംബിച്ചപ്പോളെന്തേ
നീ വിറച്ചുപോയി
നാം ഒന്നിച്ചു
അലിഞ്ഞില്ലാതാകുന്ന
സ്വപ്ങ്ങളിൽ മുങ്ങിനിവർന്നപ്പോൾ
നീ പടിഞ്ഞാറിന്റെ
സൂര്യന്റെ നാട്ടിൽപോയിരുന്നു
കാലപ്പഴക്കം ചെന്ന
നിന്നോർമകൾ എന്നും
എന്നിൽ വീര്യം കൂടുന്ന
വീഞ്ഞാണ്
നിന്നോടത്തുള്ള നടക്കാത്ത
മധുരിക്കുന്ന സ്വപ്ങ്ങൾ
എന്നിൽ കരിയിലകളാണ്


up
0
dowm

രചിച്ചത്:നിഷാദ് മുഹമ്മദ്
തീയതി:21-09-2016 04:14:47 PM
Added by :nishad mohammed
വീക്ഷണം:729
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :