സ്ത്രീജന്മ ദുഃഖങ്ങള്‍
ഒരുദിനം പുതിയൊരു ക്ഷിതിയിലേക്ക്
ജന്മാവകാശമാം സത്യത്തിലേക്ക്
എങ്കിലും തൃപ്തി വരാ തതിയിങ്കല്‍
ഒരു നാളില്‍ ഞാനും ജനിച്ചു നൂനം (2)
കൈ വളരട്ടെ കാല്‍ വളരട്ടെ
എന്നൊക്കെ ഓമനിച്ചച്ചനും അമ്മയും
ഓരോ ദിനവും തീഷ്ണതയോടങ്ങ്
തന്കുഞ്ഞിനെ പോറ്റി വളര്‍ത്തീടുന്നു
തന്‍മാതാവിന്‍ സ്നേഹവാല്സല്യവും
തന്‍പിതാവിന്‍ രക്ഷാ കവചങ്ങളും
തന്നുള്ളില്‍ ആനന്ദ പേമാരിയായി
ഓടിക്കളിച്ചങ്ങു താന്‍ സന്ധ്യയോളം
ഹാ! നല്ല നാളുകള്‍ എത്ര മനോഹരം
ഒരു നാളും മറക്കുകില്ലീ അങ്കന
ഒരു നാളില്‍ അവളൊരു യുവതിയായി
ഒരു നാളില്‍ അവള്‍ കണ്ടു ലോകത്തിനെ
ഒരുപാട് സ്വപ്‌നങ്ങള്‍ കണ്ടോരു ലോകത്തില്‍
ഒരു പിടി കയ്പിന്റെ അനുഭവങ്ങള്‍ (2)
എല്ലാം സഹിക്കുന്ന സ്ത്രീ ജനങ്ങള്‍
കുഞ്ഞിനേം കണവനേം പോറ്റുന്നവള്‍
കഠിന പ്രയത്നത്തില്‍ ദ്രവ്യത്തിനെ
ആര്‍ജിച്ചു വന്നവള്‍ ആഹരിക്കും
നല്ല ഹൃദയങ്ങള്‍ ഉണ്ടെന്നിരിക്കിലും
നന്മയെ പുണരാന്‍ മടിക്കുന്ന ലോകത്തില്‍
കരാള ഹസ്തങ്ങള്‍ അവള്‍ക്ക് മുന്നില്‍
കാട്ടുന്നു കാട്ടാള ദംഷ്ട്രങ്ങളും
ഏകയായി ഒരിടത്ത് പോകാനോ വയ്യ
വാഹന യാത്രയോ എത്ര കഠിനങ്ങള്‍
ചൂഷണ വലയത്തിന്‍ ചഞ്ചല നയനങ്ങള്‍
ചങ്കില്‍ തുളച്ചു ചകിതയായി തീരുന്നു
ബസ്സിലോ ട്രെയിനിലോ ഓട്ടോയില്‍ പോലുമേ
ഭയമുള്ള ഹൃദയമായി തീര്‍ന്നിടുന്നു
അതിമോഹ, കാമ, കഠിന ഹൃദയത്തിന്‍
ദംഷ്ട്രങ്ങള്‍ ഒക്കെയും കാട്ടിക്കൊണ്ട്
പച്ചമാംസത്തിന്‍ ചോരയും നീരും
കുടിച്ചു തീര്‍ക്കുന്ന കാപാലികന്മാര്‍
പിഞ്ചു കുഞ്ഞുങ്ങളെ പോലും വിടാത്തൊരു
ചഞ്ചല മാനസ ചിന്തയില്‍ നിന്നൊരു
തിരുട ഹൃദയ രാക്ഷസന്മാര്‍
തത്വശാസ്ത്രങ്ങളെ ചൊല്ലുക നിങ്ങള്‍
ഭരണ മേലാള്കളെ ചൊല്ലുക നിങ്ങള്‍
എവിടെപോയി സദാചാര സത്ഗുണങ്ങള്‍
എവിടെപോയി തവനീതി പാലനങ്ങള്‍
എന്നെന്നും ഭാഷണ പോഷണങ്ങള്‍
എന്നെന്നും നാട്ടിലെ സുന്ദര വാഗ്ദാനം
"എന്നെന്നും ഞങ്ങള്‍ കാത്തിടും ചാരിത്ര്യം"
എന്നേക്കും കാറ്റില്‍ പറത്തിക്കൊണ്ടു
എന്നും സുഖിക്കുന്ന മേലാളന്മാര്‍
സ്ത്രീയേ നീയൊരു മാലാഖയായി
മാനസ വീഥിയില്‍ മാതൃകയായി
മന്ദസ്മിത്തതിന്‍ മന്ദ മാരുതനായി
മാറ്റുക സാമൂഹ്യ ചട്ടങ്ങളെ (2)
ഭൂമിയില്‍ ഭൂജാതയാകുന്ന നേരത്ത്
ഭദ്രമാം ഭാവിക്ക് ഭാവുകങ്ങള്‍
ഭാസുര നവലോക ഭാവുകങ്ങള്‍
ഭദ്രേ നിനക്ക് ഞാന്‍ നേര്ന്നിടുന്നു
Not connected : |