നിനക്കായ്
ഇടം കണ്ണിൽ നീ
കണ്ട ഞാനെന്ന ലോകം
ചെറുതല്ലെങ്കിലും
വിശാല ലോകമെന്നു
നീ അറിഞ്ഞു
കൂമ്പിയ നിൻ മിഴിയിണകൾ
ഞാനൊന്ന് ചൂടുപകർന്നപ്പോൾ
മിഴിനീരെന്തേ അടർന്നുവീണു
അടഞ്ഞ നിൻ അധരം
അടർത്തിയെടുത്തപ്പോൾ
വിറയുന്ന ഉടലും
അണക്കാനാവാത്ത നിശ്വാസവും
എന്തിനോ ഭയക്കുന്നു നീ
എൻ പ്രണയ പ്രാണനെ
നീയോര്ക്കു ന്നുവോ
നാം മഴയിൽ നനഞ്ഞതും
പുഴയിൽ കുളിച്ചതും
നിലാവിൽ ഒരുമിച്ചു കഥപറഞ്ഞതും
കുളിരിൽ ഒന്നായി
ഇഴുകി ചേർന്നപ്പോൾ
നിന്നിഷ്ടങ്ങളെല്ലാം
എന്നിഷ്ടങ്ങളായി
നാം രണ്ടിൽനിന്നും
ഒന്നായി അലിഞ്ഞില്ലേ
Not connected : |