നഷ്ടസ്വപ്നങ്ങൾ
കഴിഞ്ഞകാലത്തിൻ സ്മരണകൾ എന്നെ
നൊമ്പരപെടുത്തുമി പ്രഭാതത്തിൽ
പൊയ്‌പ്പോയ വസന്തത്തിൻ തേൻ നുകരാൻ
മറന്നു പോയി ജന്മം
എങ്കിലുമെൻ നഷ്ട്ടസ്വപനത്തിൻ രഥത്തിലേറി
ഇനി എത്ര നാൾ കൂടി ഈ ഭൂവിൽ
സ്വയം എരിഞ്ഞും യെരിയിച്ചും കടന്നുപോയ കാലത്തിൻ ഓർമകൾ നൊമ്പരപ്പൂവായി എന്നെ പുണരുമ്പോൾ അറിയാതെയെൻ ഉള്ളം തേങ്ങുന്നു ആർക്കോ വേണ്ടി എന്തിനോവേണ്ടി ജീവിച്ചുതീർക്കുമീ ജീവിതം വൃഥാ
സ്വാർത്ഥത തൻ നടുവിൽ പെട്ടുഴലുന്ന
പാഴ് ജന്മമാണോ എൻ ജീവിത ബാക്കി
നന്മ തിന്മ തൻ തിരിച്ചറിവിൻ കാലമാണോ
ഇനി എൻ ജീവിതം
എങ്കിലുമെൻ പ്രതീക്ഷതൻ നാമ്പിൽ മൊട്ടിടുന്നു
ജീവിതമാമെൻ പുതിയ പൂക്കൾ തൻ സുഗന്ധം
Not connected : |