കാലം പ്രയാണം തുടരുന്നു
കാലം പ്രയാണം തുടരുന്നു
-------------------------------------------
കാലം അതിന്റെ
പ്രയാണത്തിലാണ്....
ഇനിയൊരു
തിരിച്ചുപോക്കിനു
വീഥി ഇല്ലെന്നിരിക്കെ
ഓര്‍മ്മകളുടെ
പിന്‍വിളികള്‍
അതിജീവിക്കണം...
ചിത്തഭ്രമത്താല്‍
ചിതലരിച്ച
ചിന്തയുടെ
ചില ഏടുകള്‍
ചിതയിലേക്കെറിഞ്ഞ്
ചിരിക്കണം
കാലഹരണപ്പെട്ട
സ്വപ്നങ്ങളുടെ
വിഴുപ്പിന്റെ ഭാണ്ഡം
പേറിയ മനസ്സിനെ
ശുദ്ധിയാക്കണം...
മാറാപ്പിലടുക്കിയ
നഷ്ടങ്ങള്ക്കുള്ള
വെറുപ്പിന്റെ ഗന്ധം
കഴുകിക്കളയണം
അവിശ്വാസത്തിൽ
അഗ്നിശുദ്ധി
വരുത്തി
വിശ്വാസത്തിലേക്ക്
എത്തണം......
കൈമുതലായൊന്നും
ഇല്ലെന്ന സത്യം
തിരിച്ചറിഞ്ഞതിന്
സ്വത്വം അറിയാന്‍
ശ്രമിക്കണം..
കാലത്തിന് കൈവിലങ്ങിൽ
അകപ്പെടാതിന്നും
കാലം മാത്രം
പ്രയാണം തുടരുന്നു
Not connected : |