അലഞ്ഞ പക്ഷികൾ
പിരിഞ്ഞു പോകണം
നാം ധരിത്തിലെ
വെറും പ്രവാസികൾ
അലഞ്ഞ പക്ഷികൾ
മറന്നു പോകണം
പിറന്ന മണ്ണിലെ-
തെളിഞ്ഞ പൊയ്കയി-
ലിറുത്തൊരാംബലിൽ
കൊരുത്ത മാലയി-
ലൊളിച്ച മോഹങ്ങൾ
പകൽ കിനാവുകൾ
പിരിഞ്ഞു പോകണം
നാം ധരിത്തിലെ
വെറും പ്രവാസികൾ
അലഞ്ഞ പക്ഷികൾ
തിരിഞ്ഞു നോക്കി ഞാൻ
തരിച്ചു നിൽക്കവേ
വെളുത്ത കൊറ്റികൾ
തപസ്സിരിക്കുന്ന
വിളഞ്ഞ നെൽവയൽ
വരമ്പിലോടുന്നു
ജലത്തിൽ മീനുകൾ
ചിരിച്ചു ചാടുന്നു
പിരിഞ്ഞു പോകണം
നാം ധരിത്തിലെ
വെറും പ്രവാസികൾ
അലഞ്ഞ പക്ഷികൾ
പിരിഞ്ഞു പള്ളിക്കൂട
മിറങ്ങിയോടവേ
നിറഞ്ഞ കാർമുകിൽ
ചുരന്നു പെയ്തെന്റെ
പിറകിൽ കൈനീട്ടി
കിതച്ചു പെയ്യവേ
കുതിച്ചു പാഞ്ഞു ഞാൻ
വരാന്ത കേറവേ
കളിക്കുവാൻ വാ
എന്നുരഞ്ഞുവോ മഴ?
കിനാവിലാ മഴ
നനച്ചു തോർന്നുവോ?
പിരിഞ്ഞു പോകണം
നാം ധരിത്തിലെ
വെറും പ്രവാസികൾ
അലഞ്ഞ പക്ഷികൾ
നിരന്നു പൂമരം
ചുവന്ന പൂവുടുത്ത-
ണിഞ്ഞു നിൽക്കവേ
പറിച്ച പൂവുകൾ
കൊടുക്കുവാൻ നീ
യറച്ചു നിൽക്കവേ
നടന്നവൾ ദൂരെ
മറഞ്ഞു പോകവേ
വലിച്ചെറിഞ്ഞതു
മരിച്ച പൂക്കളോ
മരിച്ച പ്രണയത്തിൽ
വിരിച്ച പൂക്കളോ
കലാലയത്തിൽ നീ
തനിച്ചു നിൽക്കവേ
കൊഴിഞ്ഞു പൂക്കളും
കൊഴിഞ്ഞു കാലവും
പിരിഞ്ഞു പോകണം
നാം ധരിത്തിലെ
വെറും പ്രവാസികൾ
അലഞ്ഞ പക്ഷികൾ
മറഞ്ഞു പോകുവാൻ
ജനിച്ചു വീണവർ
പറന്നു പോകുവാൻ
വിധിച്ചു പോയവർ
ജനിമൃതികൾത്ത-
ന്നിടയിലെ വേള-
തനിച്ചു താണ്ടുവാൻ
പറന്നു പോയവർ
പിരിഞ്ഞു പോകണം
നാം ധരിത്തിലെ
വെറും പ്രവാസികൾ
അലഞ്ഞ പക്ഷികൾ
രചിച്ചത്:ഹാരിസ് ചെറുകുന്ന്
തീയതി:19-10-2016 02:16:15 PM
Added by :HARIS
വീക്ഷണം:193
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍
Not connected : |