ഓർമ്മ ച്ചെപ്പ്
ഒരിക്കലും തുറക്കാത്ത ബാല്യത്തിൽ ജാലക വാതിലിൽ
ഓർത്തിരിക്കാം....... മധുര മുള്ള മാമ്പഴം പോലുള്ള
ആ കാലം ...... എന്റെ ഓർമ്മയിലുള്ളൊരീ കുട്ടിക്കാലം
ഒരു മയിൽപ്പീലി തുണ്ടു പോൽ കാത്തു വച്ച കാലം
കാലമെങ്ങോ പോയ് മറഞ്ഞാലും ഇന്നുമുണ്ടെന്നിൽ ആ ഓർമ്മകൾ
കൂട്ടിവച്ച മഞ്ചാടിക്കുരുവും കാത്തു വച്ച കുന്നിക്കുരുവും ചേർത്തു വച്ച കാലം
നാട്ടിലെ തോട്ടുവക്കിൽ ചേട്ടനുമൊത്തു
പരൽ മീൻ പിടിച്ച കാലം
ഇനിയും മരിക്കാത്ത ഓർമ്മകളായി മനസിൻ കോണിലെവിടെയോ
അന്നൊരു നാൾ ആദ്യാക്ഷരം നാവിൽ കുറിച്ചതും
അമ്മ തൻ കൈത്തുമ്പിൽ അറിവിനായ് പോയതും
അച്ഛനെന്നിൽ സ്വപ്നത്തിൻ ചിറകു മുളപ്പിച്ചതും
കാലം കാത്തു വച്ച ഓർമ്മ പുസ്തകത്തിൻ താളുകളായി .......
ചിതലരിക്കാത്ത താളുകളായി
ഇന്നീ തുലാവർഷ രാവിൽ പെയ്തു വീണ മഴത്തുള്ളിയിൽ
എന്റെയീ ഓർമ്മകളും പെയ്തിറങ്ങിയെങ്കിൽ
നഷ്ടമായതെല്ലാം തിരിച്ചു കിട്ടിയെന്ന ഭാവത്തോടെ
എന്റെയീ നിറവാർന്ന മിഴികളും തുടിച്ചേനെ.
Not connected : |