നിഴല്‍  - ഇതരഎഴുത്തുകള്‍

നിഴല്‍  

നിഴല്‍ (ചെറു കഥ)
***************************
പലവട്ടം ഓടി അകലാന്‍ ശ്രമിച്ചപ്പോഴും
നീ എന്‍റെ കൂടെത്തന്നെ നിന്നു..
നിന്നെ കാണാതിരിക്കാന്‍ ഇരുട്ടിനെ അഭയം പ്രാപിച്ചപ്പോള്‍ ഞാനറിയാതെതന്നെ എന്നോട് ചേര്ന്ന് നീ ഉണ്ടായിരുന്നു
ഇടത്തും വലത്തും മുന്നിലും പിന്നിലുമായി
എന്നും എന്‍റെ വസ്ത്രംപോലെ എന്നില്‍ ചേര്‍ന്നുനിന്നു
" ഒന്നെന്നെ വെറുതെ വിടാമോ " എന്ന് ചോദിച്ചപ്പോഴൊക്കെ അന്ന് നീ പറഞ്ഞത്
" മരിക്കാത്ത സ്നേഹത്തെ കൊല്ലാന്‍ പറയല്ലേ ചേട്ടാ"
എന്നായിരുന്നു...

സഖീ... സമ്മതിച്ചു ഞാന്‍.. .
നീ എന്റെ. നിഴലായിരുന്നു..

പക്ഷെ ഇന്ന് ഞാന്‍ പോവുകയാണ്...
യാത്ര പറയാതെ... ഒരു വാക്കും മിണ്ടാതെ...
വര്ഷരങ്ങളായി നീ എന്റൊ നിശ്ചല ശരീരത്തിന്
കാവലിരുന്നില്ലേ... തിരിച്ചൊന്നും പ്രതീക്ഷിക്കാതെ..


ഇനി അത് വേണ്ട... കൂടെ വരരുത്...
കൂട്ടിനാരെയും തന്നില്ല, നിനക്കതിലും പരിഭവമില്ല...
ഒരുത്തിരി നല്ല ഓര്മ്മലകള്‍ തരാന്‍ പോലും എനിക്കായില്ല ...
എങ്കിലും എനിക്കുറപ്പുണ്ട്.. നിന്‍റെ മനസ്സു നിറയെ ഞാനുണ്ടാവും... എന്നും...
എന്‍റെ കണ്ണിലെ കണ്ണുനീരാണ് നിന്നെ ഇപ്പോള്‍ അലട്ടുന്നത് , അതു ഇനി കൂടുതല്‍ കാണേണ്ടി വരില്ല സഖീ...
കണ്ണുളടഞ്ഞു ...
മിഴിനീര്‍ വറ്റി...
നിഴലിനെ പാതി വഴിയില്‍ ഉപേക്ഷിച്ചു നിഴലുകളില്ലാത്ത ലോകത്തേക്ക് അയാള്‍ യാത്രയായി...

-- സാലിം നാലപ്പാട്


up
1
dowm

രചിച്ചത്:സാലിം നാലപ്പാട്
തീയതി:20-10-2016 04:13:44 PM
Added by :സാലിം നാലപ്പാട് ചെ
വീക്ഷണം:178
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :