വിളിക്കാത്ത വിരുന്നുകാ൪
മോഹവും സ്വപ്നങ്ങളും
പണ്ട് പ്രണയത്തി൯ വിരുന്നൊരുക്കി
അതിരില്ലാ സ്നേഹത്താൽ
ആത്മാവോ ചിരിതൂകി
വിരസതയും വിരക്തിയും
വിളിക്കാത്ത വിരുന്നിനെത്തി
ഏകാന്തയാം ജീവിതത്തെ
വിഷാദത്തി൯ വിഷമൂട്ടി
വിരഹത്തി൯ സംഗീതം
ഹൃദയത്തിൽ മുറിവേകി
ആ൪ദ്രമാം മനസ്സിന്നും
അവള്‍ക്കായ് കണ്ണീ൪തൂകി
അകലെയിരുള്‍ പ്പരപ്പിൽ
മരണത്തി൯ മണിമുഴങ്ങി
Not connected : |