ഗ്രാമം  - മലയാളകവിതകള്‍

ഗ്രാമം  


പച്ചപ്പട്ടു വിരിച്ച നെല്‍ വയലും , ഉച്ചയ്ക്കുറക്കുന്നിളം കാറ്റും
മുറ്റത്തെ വാഴക്കൂമ്പിലിരുന്നു ഒളിനോക്കുന്നോരണ്ണാര്‍ക്കണ്ണനും
തൊടിയിലെ പയറുന്നം വച്ചു തത്തിക്കളിക്കും പച്ചത്തത്തയും
ഓര്‍മയിലെത്തി കൊതിപ്പിക്കുന്നീ കണ്‍കുളിരേകുമീ ഗ്രാമക്കാഴ്ച

കൊയ്ത്തരിവാളൊന്നു കയ്യിലേന്തി നെല്ക്കതിരുകൊയ്യുവാനായുമാ -
തരിവളയതില്ലാപെണ്ണാളും ,കിഴക്കുണരും കതിരോനും
ഇണയോടൊപ്പമുണര്‍ന്നിര തേടിയലയും കിളിക്കൂട്ടവും
അകലെയെവിയെടെയോ ഉയരും അലയോടോത്തുവരും ഗാനവും

പുലരിയുടെ കുളിര്‍ത്തെന്നലും കത്തിച്ച നെയ് വിളക്കിന്‍ പ്രഭയും
കളകളനാദത്താലൊഴുകും സ്പടികസമമൊത്തോരരുവിയും
നനച്ചുണരുന്ന ചെടിയുടെ ചൊടിയുമുണര്‍വുംകനിവും
ചന്തമേറ്റുന്നുന്ടെന്‍ ഗ്രാമത്തിനും, ഗ്രാമക്കാഴ്ചയേറെയിന്നുഭംഗി

ഉഷസ്സുണരുംമുമ്പേയുണരും, ഉശിരുള്ളോരെന്‍ ഗ്രാമ യൗവനം
അന്തിവരെ വയലിന്‍ ചാലില്‍ വിളയിക്കും ജീവിതഅമൃതം
മനസ്സുപോല്‍ ശുദ്ധമെന്‍റെഗ്രാമം , നേരുള്ള ജീവിതകലാലയം
വിളവുപോല്‍ നൂറുമേനിപേറി തെളിഞ്ഞു വിളങ്ങുന്നെന്റെ ഗ്രാമം


up
0
dowm

രചിച്ചത്:പ്രിയ ഉദയന്‍
തീയതി:02-11-2016 02:03:22 PM
Added by :Priya Udayan
വീക്ഷണം:199
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :