പ്രവാസിയുടെ ദുഖ്ഖം
അങ്ങ് അകലെ, വിദൂരതയിൽ ...
എനിക്ക് കാണാം, ഒരു നിറമുള്ള ലോകം!
ഓർമയിലെന്നും നിറയുന്ന ലോകം !
മഞ്ഞുനീർ കണങ്ങളുതിരുന്ന ആലിലകളും,
കണികൊന്ന പൂക്കളും ,
പച്ചയാർന്ന നെൽ പാടങ്ങളും,
നേർത്ത ചെളി വരമ്പുകളും...
ഉഷസ്സിന്റെ പ്രകാശവും,
ത്രിസന്ധ്യയിലെ മഴയും ,
തെക്കൻ കാറ്റിന്റെ ഗന്ധവും ,
ഞാവൽ പഴത്തിന്റെ മധുരവും ...
ഇങ്ങു അകലെ ഞാൻ ഇന്ന് ഈ
വരണ്ട മരുഭൂമിയിൽ,
ഇലയറ്റ മരത്തിനും,
തീപൊള്ളുന്ന ചൂടിനും നടുവിൽ !
ഇനി ഒരു മടക്കയാത്രയ്ക്കായി,
കൊതിപൂണ്ടിരിക്കയാണ് ഞാൻ!
എന്നാണെന്നറിയീല്ല....
അടുക്കും തോറും അകലമേറും ആ ദിനം !
Not connected : |