വിവിധ മരണങ്ങൾ
ഞാൻ മരിക്കുന്നു
എന്നാലോ.........
ആന ചരിയുന്നു
ജീവികൾ ചാകുന്നു
രാജാവ് നാടുനീങ്ങുന്നു
പ്രമുഖർ അന്തരിക്കുന്നു
സ്വാമിമാർ സമാധിയാകുന്നു
പുരോഹിതർ കാലം ചെയ്യുന്നു
മരണത്തിനും വേർതിരിവോ?
എന്നാൽ ഒന്നുറപ്പിക്കാം
ഏതു മരണത്താലും
ഉണ്ടാകുന്ന നഷ്ടങ്ങൾ
നികത്താൻ കഴിയാത്തവയാണ്
രചിച്ചത്:ശ്രീജിത്ത് എസ്സ് എച്ച്
തീയതി:05-11-2016 01:43:04 PM
Added by :sreeu sh
വീക്ഷണം:125
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍
Not connected : |