വരയൻ പുലി
വന്യതയിൽ പിറന്നു ഞാൻ
വന്യതയിൽ വളർന്ന ഞാൻ
വന്യമൃഗമാം മാർജാര വംശജൻ
വരയൻ പുലിയെന്നും കടുവയെന്നും
വിളിപ്പേരുള്ളവൻ കാട്ടിൽ കരുത്തൻ
കാരിരുമ്പിൻ കരുത്തും കൂർത്ത ദ്രംഷ്ടകളും
കറുത്തവരകൾ പടർന്ന സ്വണ്ണ മേനിയും
കാടിൻ സുന്ദര പൗരുഷ സ്വരൂപൻ
മേദസ്സാൽ കൊഴുത്ത മേനിയഴകാൽ
മദിച്ചു ഉന്മാദനായ് കാടിൻ മടിത്തട്ടിൽ
കണ്ണുവച്ചതെല്ലാം വേട്ടയാടി ഭോജ്യമാക്കി
വന്യതയുടെ രാജനായ് വിരാജിച്ചവൻ
മാനവർ കാടിൻ മാറിൽ കടന്നുകയറി
വനൃതയുടെ ആവാസം നിഷ്ടൂരമായ്
തകർത്തവർ നിവാസം തുടങ്ങി
കുടിയേറ്റക്കാരൻ ക്രൂരതകൾ തുടങ്ങി
വന്യതയിലിടം പോകയാൽ വേട്ടയാടി
കുടിയേറ്റ കുടികളിൽ കണ്ണിൽപെട്ടതിനെ
കിടുകിടെ വിറച്ചാദ്യം കുടിയേറ്റ പരിഷകൾ
കെണികളൊരുക്കി കാത്തിരുന്നവർ
ചതിയില്ലാത്ത കാട്ടിൽ പിറന്ന വന്യമൃഗം
ചതിയെന്തന്നറിയാഞ്ഞാൽ പെട്ടു
ചതിയൻമാരാം കുടിലൻമാരുടെ കെണിയിൽ
കയറ്റിയച്ചവർ കൂട്ടിലാക്കി കാടിനു വെളിയിൽ
നരകമാം നഗരത്തിൻ നടുവിൽ
വന്യതയുടെ മക്കളുടെ തടവറയാം
മ്യഗശാലക്കുള്ളിൽ അഴികൾക്കകത്ത്
ദൈന്യനായ് ദയാവധം കാത്തു കിടന്നു.
Not connected : |