വര - തത്ത്വചിന്തകവിതകള്‍

വര 

മനസ്സിലൊരു വരയുണ്ട്
മനസ്സിലാവാത്ത വര!
വരമായൊരു വര
വഴി കാട്ടാ൯ വര
നിണമൊഴുകും വര
നീ കാണാ വര
നിഴലായ്, നിറമായ്
നിനവായൊരു വര
നീണ്ടൊരു വര, നീറും വര!
ഇനിയും തെളിയാത്ത,
ആരും കാണാത്ത,
എന്നെ ഞാനാക്കും വര
എ൯്റെ വര.

ആ വരയാണു നീ മായ്ച്ചത്!


up
0
dowm

രചിച്ചത്:ശരത്
തീയതി:06-11-2016 11:13:18 AM
Added by :Sarath Mohan M
വീക്ഷണം:101
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :