പ്രവാസി പ്രസ്ഥംം
ജീവിതം സുന്ദര സുലഭില മോഹങ്ങളാൽ
നൃത്തമാടും യവ്വൗനത്തിൽ
പ്രാരാബ്ദവും ദാരിദ്രവും കുടുംബത്തിൻ മുഖമായതിൽ മനസ്സുലഞ്ഞപ്പോൾ
ജീവിതക്ലേശങ്ങളിൽ ഉഴറി തളരുന്നോരു അച്ഛനുമമ്മയ്ക്കും കൈത്താങ്ങേകാൻ
കൂടപ്പിറപ്പുകൾ തൻ വരളും പ്രതീക്ഷകളിൽ ഒരു നീർച്ചാലാകാൻ കഴിയുമെന്നാശയിൽ
മനസ്സിൽ മോഹാഗ്നിയിൽ ദഹിപ്പിച്ചു സ്വന്തം സ്വപ്നങ്ങളും മോഹങ്ങളും എല്ലാമെല്ലാം
കുടുംബത്തിൻ ഭാരം സ്വയം ശിരസ്സിലേറ്റി പ്രവാസിയായ് പേർഷ്യൻ മരുഭൂമിയിൽ
എല്ലുനുറുക്കി ചോരനീരാക്കി് വിയർപ്പാക്കി പേയ്തിറക്കിയീ മരുഭൂമിയിൽ
അതിൽ പച്ചപിടിച്ചു പടർന്നു പരന്നു നാട്ടിൽ കുടുബത്തിൻ യശസ്സ്
കൂടപ്പിറപ്പുകൾ അതിൽ മരംനട്ടു
വളർത്തി സ്വന്തമാക്കി കൂടുകെട്ടി
മരുഭൂമിയിൽ മരകോച്ചും ശിശിരത്തിലും പൊള്ളിയടർക്കും വേനലിലും
കാലം കൈവിട്ടുപോന്നറിയാതെ കുടുംബഭാരമേറ്റും കഴുതയായ് തുടർന്നു.
രോഗപീഢകളാൽ അവശതയേറിയപ്പോൾ പിറന്നനാട്ടിൽ മടങ്ങിയെത്താൻ മോഹിച്ചു
തന്റെ ചോരയിൽ പടുത്തുയർയത് അന്യമായ് കൂടപ്പിറപ്പുകൾ നന്ദികേടിൻ പര്യായമായ്
വൈകിവന്ന വലിയതിരച്ചറിൽ വെന്ത മനുസ്സുമായ് വിടപറഞ്ഞെന്നേക്കുമായ്
സ്വന്തംമെന്ന തെറ്റിൽ തുടങ്ങി അന്യമാണ് എന്ന ശരി പഠിപ്പിച്ചതിനൊക്കെയും
ബന്ധമുക്തനാം പ്രവാസിയായ് വീണ്ടും വന്നണഞ്ഞീ പേർഷ്യൻ മരുഭൂമിയിൽ
Not connected : |