മാതൃഭാഷ  - ഇതരഎഴുത്തുകള്‍

മാതൃഭാഷ  

മാതൃഭാഷയൊര്പ്റേതമായാൽ
മനുഷ്യരുംപ്രേതമാകും.
മറ്റുഭാഷകളെ വന്ദിച്ചും
മാതൃഭാഷയെ നിന്ദിച്ചും
സാഫല്യം തേടുന്നവർ.
മറക്കുന്നു മുലപ്പാലിന്റെ വില.

മലയാളമിന്നും സ്വതന്ത്രമല്ല
കേരളത്തിന്റെ യാപ്പീസുകളിൽ.
മലയാള അക്ഷരമെല്ലാം
വായിച്ചുതളർന്നപോലെ.'

സാക്ഷരതയിലൂറ്റം കൊള്ളും
ശബ്ദവും രീതിയും ആംഗലമാക്കുന്നു.
മലയാളത്തെ പുച്ഛിച്ചു തള്ളുന്നവർ
സംസ്കാരമുൾക്കൊള്ളാതെ
ചെകുത്താനും കടലിനുമിടയിൽ
എങ്ങും തുഴഞ്ഞെത്തുന്നില്ല.


up
0
dowm

രചിച്ചത്:മോഹൻ
തീയതി:08-11-2016 07:12:53 PM
Added by :Mohanpillai
വീക്ഷണം:231
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :