വേനൽ - തത്ത്വചിന്തകവിതകള്‍

വേനൽ 

അകലെയൊരു പുഴ ഒഴുകിയിരുന്നു..
ഇന്നൊരു നേർത്ത വര മാത്രമായി..
അകലെയൊരു കാടുണ്ടായിരുന്നു...
ഇന്നൊരു വൻകിടകെട്ടിട നിര മാത്രമായി

പുഴകാഴ്ചകൾ എങ്ങും കാണ്മതില്ല..
വഞ്ചിയും വള്ളവും ചിതലരിച്ചു,
ചെറുമീനിൻ കണ്ണുന്നീർ തുള്ളികൾ മാത്രം..
പുഴയെന്നപേരിൽ ഒഴുകിടുന്നു..

കാടിന്റെ സ്വച്ഛവും കേൾപ്പതില്ല..
കിളികളും കൂട്ടരും പറന്നകന്നു,
മൃഗങ്ങളിൻ ചോരയും വറ്റിടുന്നു..
മരങ്ങളോ മഴക്കായി കാത്തിരിപ്പു..

വഴികളിൽ തണലുകലധികമില്ല..
ഉള്ളതോ പുകയും പൊടിപടലോം..
വഴിയിൽ നടക്കാൻ മനുഷ്യരില്ല..
വെയിലിനെ പേടിച്ച് ഒളിച്ചിരിപ്പു..

പാടവുമില്ല പറമ്പുമില്ല എങ്ങും
വേനലിൽ പൊള്ളുന്ന മരുഭൂമി പോലെ..
സുന്ദരിയായ എൻ നാടിൻ മുഖച്ഛായതന്നെ മാറിപ്പോയി..
കുളിരും തളിരും ഇന്നവൾക്കന്യമായി !!

ഒരു ഹരിതാപ സംസ്കാരവുമടർന്നു വീണു
വേനലിൻ പുതു സംസ്‍കാരവും ശീലമായി..
മണ്ണും മനുഷ്യനും ബന്ധമില്ല..
മഴയും മനുഷ്യനിന്നകന്നു പോയി

ദാഹജലത്തിനും അന്നത്തിനുമിന്നു -
മനുഷ്യർ നെട്ടോട്ടമോടിടുന്നു..
വസ്തുവും വകയും ഇന്നാർക്കും വേണ്ട
ഒരിറ്റു വെള്ളംവും ച്ചോറും മതി..

ഇതെല്ലം വരുംകാല കാഴ്ചകളെന്നുള്ളിൽ
ദുസ്സഹമാമാവേനലിൻ ക്രൂരാമം കാഴ്ചകൾ !!
ദുസ്വപ്നം പോലെ മായട്ടെ മനസിൽ നിന്നും..
പുതിയൊരു ഭുമിയിൻ വിത്തുകൾ മുളക്കട്ടെ
മനസിനുള്ളിൽ..

പെയ്യട്ടെ മഴയെങ്ങുമെങ്ങും..
നനയട്ടെ വരണ്ട നെൽപാടങ്ങളും
നിറയട്ടെ വറ്റിയഉണങ്ങിയ പുഴകളും നീർ ചോലകളും
മുളക്കട്ടെ പുൽനാമ്പും പൂവുകളും..

പ്രതീക്ഷതൻ വർഷമേ നീയെന്നു വരും
കാത്തുകാത്തിരിപ്പു നിൻ കുളിര്മഴക്കായ്
ഈ വേനലുമകന്നുപോം.
വീണ്ടും നിറയും കേരളനാടിൻ ഹരിത ഭംഗി !!


up
0
dowm

രചിച്ചത്:Smitha Rakesh
തീയതി:14-11-2016 11:35:07 AM
Added by :smitha rakesh
വീക്ഷണം:224
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :