കാന്താരി - തത്ത്വചിന്തകവിതകള്‍

കാന്താരി 

ഇത്തിരിപോന്നൊരു കാന്താരി പെണ്ണേ നീ..
ഒത്തിരി നീറുമൊരോർമ്മകൾ തന്നെനിക്ക്
കാലത്തെ പഴംചോറിൻ ചേലൊത്ത കൂട്ടുകാരി..
രുചിയൂറുമാചോറിൻസ്വാദറിയാതത്തോരുണ്ടോ..

പച്ചയുംചോപ്പുമാം വർണ്ണങ്ങളാൽ നീ ..
നിറഞ്ഞങ്ങേ നിൽക്കും പറമ്പിലും- തൊടിയിലും
വട്ടയിലയിൽ നുള്ളിയിട്ടു ഞാൻ നിന്നെ..
വിശന്നിട്ടോട്ടമോടി അടുക്കള വശത്തേക്കെ ..

അടുക്കളകലത്തിലെ പഴങ്കഞ്ഞി കണ്ടിട്ടമ്പോ
ആർത്തിയോടെ വിളമ്പി കിണ്ണത്തിൽ നിറച്ചങ്ങെ ..
വറ്റില്ലധികമെന്നാലും സങ്കടപെടാതെ ഞാൻ ഇത്തിരി കുഞ്ഞനാം നിന്നെയും കൂട്ടിട്ടുണ്ടു ..

ഏമ്പക്കം വിട്ടുഞാൻ ചിരിയൊന്നു പാസ്സാക്കി..
സംതൃപ്തിയോടെ പോയി പറമ്പിൽ പണിചെയിതു..
ദാരിദ്രമാകിലും സംതൃപ്തമാമോരക്കാ -
ലാമിന്നും മനസ്സിൽ മായാതെതെളിയുന്നു

നാടും വീടുംവിട്ട് ദൂരദേശത്തുപോയി
കാശുണ്ടാക്കാനായി നെട്ടോട്ടമോടിഞാനും ..
മരുഭൂമിയാകിലും അധ്വാനിയായാഞാൻ
എല്ലാം സഹിച്ചങ്ങെ നിലനിന്നു രക്ഷക്കായി..

ഒത്തിരി പത്രാസും പേരും പെരുമയും-
എൻ കഷ്ടപ്പാടിൻ ഫലമായി വന്നു ചേർന്നു..
തീൻമേശയിലിന്നു നിരക്കുന്നു നിറയക്കുന്നു..
പേരുപോലും വഴങ്ങാത്ത വിഭവങ്ങളനവധി..

എല്ലാം മടുക്കുമ്പോൾ എൻ നാടിന്റെ രുചിയോർത്തു ..
മനസ്സുമെൻ നാവും കൊതിച്ചുപോകുന്നു..
കപ്പയും ചേനയും ചക്കയും മാങ്ങയുമെല്ലാ
മെൻ നാവിലെ രുചിയൂറുന്നോർമ...

ഏതുനാടാകിലും എത്രകേമനാകിലും..
നിന്നെരിവാറിയാത്ത മലയാളികളുണ്ടോ
നിന്റെ രുചി രസം മറക്കില്ലൊരുന്നാളും..
ഇത്തിരി പോന്നൊരു കാന്താരി പെണ്ണേ..

ആ പഴംചോറുമാ കുഞ്ഞി കാന്താരിയും..
ഇന്നുമെൻ ജീവന്റെ പാതിയാണെല്ലോ..
ആ ഓർമ്മയിൽ ഞാനിന്നും കാണുന്നൊരുശീലം..
സൗമ്യമാം നാടിന്റെ ആയൂസ്സരോഗ്യവും

ഇന്നെന്റെ ചുറ്റിലും ഓടിക്കളിക്കുന്നു
എൻ പിഞ്ചുചെറുമക്കൾകാന്താരികണക്കെ..
ആ പഴഞ്ചോറുമകാന്താരി തിരുമ്മലും..
ഇന്നെന്റെ പൊന്നോമനകൾക്കറിയില്ലല്ലോ.

മുത്തശ്ശി കഥപോലെ കാന്താരി നിന്നെയും..
നിൻഗുണങ്ങളുമെല്ലാചൊല്ലികൊടുക്കേണം
നിർമ്മലമാമൊരു ആരോഗ്യ ശീലങ്ങൾ
പഠിക്കട്ടെ അവർ തൊടിന്നും തൊഴുത്തീന്നും.

ആയുരാരോഗ്യവും വന്നുചേരട്ടെന്നും..
പുത്തൻപുതു നാമ്പുപോലവർ തഴക്കട്ടെ വളരട്ടേ.. .
ഭൂമിയാമമ്മേടെ കനിവാണു കൃഷിയെന്നും ..
ആ ശീലം പഠിക്കട്ടെൻ കുഞ്ഞി കാന്തരികൾ !!


up
0
dowm

രചിച്ചത്:
തീയതി:15-11-2016 08:21:11 PM
Added by :smitha rakesh
വീക്ഷണം:430
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :