ഹൃദയത്തിൻ ശബ്ദം - തത്ത്വചിന്തകവിതകള്‍

ഹൃദയത്തിൻ ശബ്ദം 

ഹൃദയത്തിൻ തന്ത്രികൾ കടം കൊടുത്തൂ ഞാൻ
അതിൻ വിലയിത്ര വലുതെന്നറിഞ്ഞീലൊരിക്കലും...
ആത്മാവിൻ വേലിയേറ്റത്തിൽ പെട്ടുഴലുന്ന
എന്നകതാരിൻ നൊമ്പരം കേൾക്കുന്നില്ലയോ നീ
അരുതരുതെന്നെത്ര കേണൂ ഇവൾ
അമൃതാകിലുമിതു നീ പകരരുതെന്നോതി...
അധികമായിട്ടതെൻ തൊണ്ടക്കുഴിയിലങ്ങിനെ കിടക്കുന്നു....ഇറക്കുവാനും കളഞ്ഞിടാനും വയ്യാതെ....
ഈ നീറ്റലിന്നറുതിയില്ലയോ ഭവാൻ
രണ്ടറ്റവും കൂട്ടിമുട്ടില്ലാ നിസ്സംശയം...
ചോരയൂറ്റിക്കുടിച്ചതെന്നാത്മാവിനേയും
ചണ്ടിയാക്കി വലിച്ചെറിഞ്ഞിടും ഈ ദേഹത്തെയും....
....


up
0
dowm

രചിച്ചത്:ധനലക്ഷ്മി ജി
തീയതി:18-11-2016 11:43:41 AM
Added by :Dhanalakshmy g
വീക്ഷണം:170
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :