പിറവി
പിറവി
.................................
കൺ തുറന്ന ഞാൻ
കണ്ടതോ ആകാശ
ഗോപുരത്തിന്റെ താഴ് വരകൾ
അലസമായി ഒഴുകിയെത്തിയ
കാറ്റിന്റെ പുളകങ്ങൾ
ഏറ്റുകൊണ്ടാടിയുലയവേ,
ദൂരേ ദൂരേ ചക്രവാളത്തിൽ
ചുവപ്പു പടരുന്ന
നിമിഷമായിരുന്നു പോൽ.
എങ്ങു നിന്നോ കവർന്ന
കാട്ടു മുല്ലതൻ
ഗന്ധം പേറിയ കാറ്റു ചൊല്ലി
ഒരുന്നാൾ ഒരുന്നാൾ വരും
നിനക്കുമീ ഭൂമിതാൻ
മാറിലേക്കലിഞ്ഞു ചേരാൻ..
പച്ചിലകൾ പൊട്ടി പൊട്ടി ചിരിക്കുമപ്പോൾ,
പഴുപഴുത്തയിലകൾ
വീഴുന്ന മാത്രയിൽ..
നീയുമൊരുന്നാൾ നിൻ യൗവ്വനകാന്തികൾ കരിഞ്ഞു,
ചാമ്പലാവും വാർദ്ധക്യം,
പുണരുവാൻ സജ്ജമാകും..
അന്നെനിക്കതിൻ പൊരുൾ
അറിയുവാനായില്ലയെന്നാൽ,
ഇന്നു ഞാനീ പടുക്കൂറ്റൻ
വൃക്ഷമതിൻ മുകളിലേ
ചില്ലയിൽ വേരറ്റുപോകുമാർ
ആടിയാടിയുലഞീടുന്നു..
ഇനിയും ഒരു കാറ്റു വരും
കാട്ടാറിൻ കുളിരുമായി,
വന്നെന്റെ കാലടികളെ
യെൻ 'അമ്മയാം ചില്ലതൻ
മാറിൽ നിന്നടർത്തുവാൻ..
പിടിവിട്ടു വീണിടും ഞാൻ
ഭാരമേയില്ലാതെ
ഒഴുകിയൊഴുകി അങ്ങനെ
ഭൂമിതൻ മാറിൽ
മറ്റെല്ലാം മറന്നു
ലയിച്ചിടുവാൻ...
താഴേയെത്തും ദൂരമ-
-മത്രയും കേട്ടിടും
പച്ചിലകൾതൻ അട്ടഹാസത്തിൻ തുടികൊട്ടുകൾ
എങ്കിലുമീറനണിയല്ലയെൻ
കണ്ണുകൾ, ഇടറില്ലയെന്റെ കണ്ഠം
മണ്ണിലലിഞ്ഞെന്റെ മറു
ജന്മത്തിനായി കുതിക്കുന്നു
ദേഹവും ദേഹിയും....
.......................
അക്ഷര .കെ
Not connected : |