വിശുദ്ധ വേശ്യ - മലയാളകവിതകള്‍

വിശുദ്ധ വേശ്യ 

മാനുഷക്കോലം കെട്ടുന്ന മാന്യ സമൂഹമേ
കേട്ടിരിക്കുമോ നിങ്ങളീ പേരെന്നെങ്കിലും
ഓർക്കില്ലാ ആർക്കുമാവില്ല...അവളെ വിശുദ്ധയാക്കാൻ
അവളെ രുചിച്ചിറങ്ങിയ നരാധമന്മാർക്കുപോലും
അവളിലെ പാപം മിനിട്ടുകൾക്കു കിട്ടുന്ന നാണയത്തുട്ടിലൊതുങ്ങിടും..
അവളെ അറിഞ്ഞ പാപം ആണ്ടാണ്ടുകൾ തപിപ്പിച്ചിടും
അവൾക്കിതു വെറും അരചാൺ വയറിൻ വിശപ്പാറ്റൽ
പ്രാപിക്കുന്നവനോ പണക്കൊഴുപ്പിൻ പേക്കൂത്ത്
അവളെ വിശുദ്ധയാക്കാൻ ഞാനെൻ സ്വത്വം പണയപ്പെടുത്തട്ടെ
കല്ലെറിയാൻ കെല്പുളളവർ വരിക മുന്നോട്ട്
അവളെ ദ്വംസിക്കുന്നവർ ഓരിയിട്ടോളൂ നിശ്ശബ്ദം
ഞാനെൻ കല്ലുമായി ഒരോരത്തിരുന്നു വിലയിരുത്താം
പെണ്ണിനെ കണ്ടും, ശബ്ദം കേട്ടും
വെറും പടം കണ്ടും
എന്തിനേറെ ശവം കണ്ടുപോലും
കാമം തീർക്കുന്ന പകൽമാന്യന്മാർക്കുമുന്നിൽ
അതേ അവൾ വെറുമൊരു വേശ്യ...
ഒഴിഞ്ഞ വയറും,വരണ്ട മനസ്സും മാത്രമായി
നിറഞ്ഞ മാറ് കാട്ടി കാശു വാങ്ങുന്ന ഇവൾ
എനിക്കെന്നും വിശുദ്ധ വേശ്യ.


up
0
dowm

രചിച്ചത്:ധനലക്ഷ്മി ജി
തീയതി:24-11-2016 10:33:55 PM
Added by :Dhanalakshmy g
വീക്ഷണം:304
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :