അടക്കം.
അമ്മയുടെ മടക്കം കണ്ടില്ല,
അമ്മയുടെഅടക്കം കണ്ടില്ല
മനസ്സിലോർത്തൊരു നെടുവീർപ്പുമായ്
നിരന്തരം മാറക്കാനാവാതെ
'അമ്മ മരിച്ചു കിടക്കുന്നതു
സ്വപ്നത്തിലൊരു വിലാപകാവ്യം.
അമ്മയുടെവേദനയ്ക്കാശ്വാസം
നല്കാനടുത്തുണ്ടായിരുന്നില്ല.
അന്ത്യശ്വാസം വലിച്ചതും
പോർട്ടിക്കോയിൽകിടന്നതും
മുറ്റത്തു വാഴയിലയിൽ
കുലടിപ്പിച്ചു കിടത്തിയും
കർമങ്ങൾ ചെയ്യിക്കുന്നതും.
ബന്ധുക്കൾവിതുമ്പുന്നതും.
പൂവിട്ടു വിട പറഞ്ഞതും
ചിതയിലേക്കെടുത്തതും
ഒരു ശോകനാടകംപോലെ
സ്തബ്ധനാക്കുംനിമിഷങ്ങളിൽ.
ഇന്നുമാ നിമിഷമോർക്കും
വീട്ടിലെത്തിയപ്പോഴേക്കും
പട്ടടയ്ക്കു തീ കൊളുത്തി-
യമ്മ ജ്വാലയായ് തീർന്നിരുന്നു.
Not connected : |