ജിഷയ്ക്കായി
മലയാളിയുടെ ഉണങ്ങാത്ത മുറിവായ ജിഷയുയെ ദുരവസ്ഥ കണ്ട കൈരളിയുടെ വിലാപമാമ് ഈ കവിതയില്
ഒരുതുളളി മിഴിനീരുപോലുമില്ലെന് മകളേ
കൈരളിക്കിന്നോഴുക്കാന് നിനക്കായി
ഇരുളിന്ടെ ആഴത്തിലലയുന്ന പെണ് മക്കളുരുവിടും
ശാപവും പേറി
കൊടിയപാപത്തിന് വിഴുപ്പും ചുമന്നു നിന് വീടിന്ടെ
മുറ്റത്തു വന്നു
നായ്ക്കള് കടിച്ചു വലിച്ചിഴച്ചിട്ടൊരാ മ്ര ദുമേനി
ഒരുനോക്കു കണ്ടു
ക്ഷീണിച്ച കൈയ്യാല് മുഖം പൊത്തിമറയുന്നു
തെരുവിന്ടെ ഇരുളാണ്ട കോണില്
മാറത്തടിച്ചും മുറവിളി കൂട്ടിയും
പകയാറ്ന്നു ജാഥ വിളിച്ചും
പലപല വാതിലില് മുട്ടി തളറ്നിട്ടും
ഒരുവിളി കേട്ടില്ലയാരും
അമ്മ കരയുന്ന കണ്ടില്ലയാരും
നൌന്തു പെറ്റിട്ടൊരാ മക്കളോ തങ്ങളില്
മാനത്തിനായ് വില ചൊല്ലീ
പന്തിരു കുലത്തിന്ടെ ശാഖയില് വിരിയുന്ന
പെണ് പൂക്കള്ക്കില്ല വസന്തം
നീയും പിറന്നിട്ടു വാടി വീണീ മണ്ണില്
ഭാറ്ഗ്ഗവ രാമന്ടെ മണ്ണില്
ഏകരായലയാതെ ഒന്നാകുക നമ്മള്
ഒരു കൊടുങ്കാറ്റായി വീശാം
ആടിയുലഞ്ഞു നിലം പൊത്തി വീഴട്ടെ
പാപക്കറ പൂണ്ട നായാസനങ്ങല്
Not connected : |