മലർ  - തത്ത്വചിന്തകവിതകള്‍

മലർ  

മലരേ,നീയെനിക്കെന്തു തന്നു?
മായാൻ മറക്കുന്നോരോർമ മാത്രം!!
മഴയായ് വിതുമ്പുന്ന മിഴികൾ മാത്രം!!

മറഞ്ഞിടട്ടെ ഞാനീ മണ്ണിനുള്ളിൽ
മരിക്കാത്തൊരായിരം ഓർമ്മയുമായി

മിഴിയേകിനിന്നു നിൻ വാക്കിനെല്ലാം
മൗനമായ് നിലകൊണ്ടു നിൻ അരികിലെന്നും

മഞ്ഞിൽ വിരിഞ്ഞ മലരേ
മഴവില്ലഴകിലൊന്നല്ല ഞാൻ നിന്നിൽ
മറന്നു പോയിടാം മൺപുറ്റിനുള്ളിൽ
മരിച്ചുവീണിടം ഞാനിനിയും .............


up
0
dowm

രചിച്ചത്:SUCHITHRA
തീയതി:22-12-2016 12:07:04 PM
Added by :suchithra
വീക്ഷണം:123
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :