മാലാഖ
മാലാഖമാരെ ഞാന്‍ കണ്ടിട്ടില്ലൊരിക്കലും
ആതുരസേവനത്തിന്റെ ജീവിത വഴികളില്‍
ഇന്നലെ ഇതാദ്യമായ് കണ്ടൊരു മാലാഖയെ
ശുഭ്രവസ്ത്രത്തിന്‍ ശോഭ മനസ്സില്‍ നിറച്ചുള്ളോള്‍
കൃസ്തുവിന്‍രക്തതിനാല്‍ കഴുകിവെടിപ്പിച്ച
മുത്തുകള്‍ പോലെ കണ്ണ് കവിളില്‍ മന്ദസ്മിതം
ചുറ്റുപാടെല്ലാം നറുമണത്താല്‍ നിറച്ചവള്‍
സുസ്മേരവദനയായെന്മുന്നിലണയവെ
ആശ്ചര്യചകിതനായ് നോക്കി ഞാനവളുടെ
പാദങ്ങള്‍ ചലിപ്പതുപോലുമറിയാതെ
വര്‍ഷത്തിന്‍ മണിമുത്തുപോലുള്ള ശബ്ദത്താലെ
തല്‍ക്ഷണം നീക്കിയെന്റെ വ്യാകുലകളെയവള്‍
സ്പര്‍ശനമാത്രയില്‍ കുഞ്ഞായ് മാറി ഞാനറിയാതെ
ദു:ഖങ്ങളെല്ലാം ദൂരെ ഓടിയകന്നുപോയ്
ദൃഷ്ടിയില്‍ പ്രകാശമായ്‌പതിച്ച രൂപമെന്നില്‍
നിശ്ചലതരങ്കമായ് ലയിച്ചുനിറയവെ
കാരുണ്ണ്യവാന്‍ ക്രിസ്തു കണ്ണിമയ്ക്കാതെന്നെ
നോക്കുന്നുവോ എന്നുതോന്നി എനിക്കപ്പോള്‍
നിറയും പ്രഭയിനാല്‍ മറയും ബോധത്തില്‍ ഞാന്‍
തിരഞ്ഞു ആണിപഴുതാ മൃദുഹസ്തങ്ങളില്‍
നെറ്റിയില്‍ തുണിയിനാല്‍മൂടിയതൊരുപക്ഷെ
മുള്‍കിരീടത്താലേറ്റ മുറിവിന്‍ പാടാകുമോ
ചാട്ടവാറടിദുഃഖസൂചകമായ് വല്ലതും
ശേഷിപ്പതുണ്ടോ വീണ്ടുമാമൃദുതനയയില്‍
പൊട്ടിയവിലാപുറത്തിപ്പൊഴുമൊലിക്കുന്ന
രക്തത്തിന്‍കറയുണ്ടാമറിയില്ലെനിക്കൊന്നും.
.ഹരിലാല്‍
Not connected : |