viraham
അകലെയാണെങ്കിലും അറിയുന്നു നിൻ പ്രണയം
ആ പ്രണയാഗ്നിയിൽ ലയിച്ചു പുനർജനിക്കാൻ
എനിക്ക് മോഹം
ആ മോഹത്തിൻ രഥത്തിലേറി അലയുന്നീരാവിൽ
എൻ പ്രിയൻ കാലൊച്ചകേൾക്കാൻ
അറിയുന്നി നിമിഷമെൻ ഹൃദയത്തിൻ നീറ്റൽ
ഇതിൻ പേരിനെ ഞാൻ വിരഹമെന്നു വിളിച്ചോട്ടെ
ഇന്ന് ഞാൻ മരുഭൂമിക്ക് സമം
പ്രിയൻ തൻ ഓർമകൾ എൻ കണ്ണിമയിൽ വിടരുമ്പോൾ അറിയാതെൻ ഉള്ളം തേങ്ങുന്നു
പൊയ്‌പോയവസന്തം വീണ്ടും തെന്നലായി എന്നെ തഴുകിയെങ്കിൽ അറിയാതെ ഞാൻ ആശിക്കുന്നു
എങ്കിലും പ്രതീക്ഷതൻ കൊട്ടാരവും കെട്ടി
ആ മാറിൽ ചാഞ്ഞുറങ്ങാൻ
നക്ഷത്രക്കണ്ണുള്ള പഥികയായി കാത്തിരിപ്പു
Not connected : |