അമ്പലനടയിൽ - തത്ത്വചിന്തകവിതകള്‍

അമ്പലനടയിൽ 

അമ്പലനടയിൽ
പെണ്ണെ , നീ ഓർക്കുന്നുവോ
ഓർകുമായിരിക്കും അല്ലെ,
മറക്കുവാൻ നിനക്കു ആവുമോ
ഓമലേ , ആ അമ്പലനടയും
ആൽച്ചുവടും
നാം ഒന്നായി സ്വപ്നങ്ങൾ
എത്ര നെയ്തതാണ്
പെണ്ണെ , ഉത്സവത്തിന്
ആ കൈകളിൽ കരിവള
എത്ര ഇട്ടുതന്നതാണ്
ആ പേടമാൻമിഴികളിൽ വര്ണമേകാൻ
കൺമഴിയും ഞാൻതാങ്ങി തന്നു
പെണ്ണെ
ഉത്സവം അനേകം
വന്നുപോയി
നമ്മുടെ സ്വപ്നങ്ങൾ പൂത്തുലഞ്ഞു
പെണ്ണെ , ഇതുപോലെ
ഒരു ഉത്സവ നാളിലാണ്
നാം അത്യമായി
കണ്ടതെന്ന് ഓർക്കുന്നു ഞാൻ
പെണ്ണെ , അന്ന് നീയൊരു കുറുമ്പുകാരി
ആരും കൊതിക്കുന്ന വാശിക്കാരി
പെണ്ണെ , എന്നും
ആ അമ്പലനടയിൽ
കാത്തുനിന്നിരുന്നു നിന്നെ എൻ
ശ്രീകോവിലെ ദേവിയാകാൻ
ഉത്സവങ്ങൾ പലതും
കടന്നു പോയി
പെണ്ണെ നിന്നെ ഞാൻ കണ്ടതില്ല
പിന്നെ കണ്ടു ഞാൻ
ഓമലേ നിന്നെ
നമ്മുടെ ആ ഓർമ്മതൻ ആല്മരച്ചുവട്ടിൽ
ഒരുവൻ കെട്ടിയ താലിയുമായി
പെണ്ണെ ,
ഇന്ന് ഞാൻ നില്പു ഏകനായി
ഉത്സവ നാളിൽ ആ
അമ്പലനടയിൽ ,
പെണ്ണെ
എന്നിൽ പതിച്ച നോട്ടത്തിലെലാം
ഞാൻ തേടിയതോ
നിന്നെ ആയിരുന്നു
പെണ്ണെ
നില്പു ഞാൻ
ഏകനായി
എ ആല്മരച്ചുവട്ടിൽ
കൈകൂപ്പി
നിനക്കു മംഗളം നേർന്നുകൊണ്ട്


up
0
dowm

രചിച്ചത്:
തീയതി:15-01-2017 08:36:25 PM
Added by :Suvarna Aneesh
വീക്ഷണം:98
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :