കവിതേ നിനക്ക് പ്രണാമം
വരിക നീയെൻ വരമായി നിറഞ്ഞിടാൻ,
ജാലകങ്ങൾ തുറന്നെ കിടക്കുന്നു.
തപസിലാണുള്ളൂ നിൻ വരം നേടിടാൻ,
അറുത്തു താമസം ആ കടാക്ഷത്തിനായി.
നന്മ കാക്കുന്ന വക്കായ് ജനിക്ക നീ...
വരികളായങ്ങൊഴുകി പരക്കു നീ ...
ഹൃദയതാളം നിലക്കും വരേക്കുമെന്,
ഹൃദയമായി തുടിച്ചീടുകെന്നുള്ളിൽ നീ ...
ഉണ്മയായി വിളങ്ങുന്ന നീ വരികെന്റെ,
തൂലിക തുമ്പിൽ ഉർന്നിറങ്ങീടുക.
ചിന്ത പൂക്കും മനസ്സിൽ വസന്തമായി,
എന്നുമെന്നിൽ വസിക്കുകെൻ കവിതേ നീ....
ആശയങ്ങൾക്ക് പഞ്ഞമില്ലാതെന്നും-
അറിവ് കാക്കുന്ന ദേവിയായി വാഴുക.
അറിവ് തെല്ലുമില്ലാത്തൊരെൻ പൂജയിൽ,
അറിയുമോ നീയെൻ അഭയമായി നിൽക്കുമോ ?
കഴിവുകാട്ടി അഹങ്കാരിച്ചീടുവാൻ -
കവിത പെറ്റുകൂട്ടീടുവാനല്ലെന്റെ -
കലുഷമാണ് മനം ശാന്തമാക്കീടുവാൻ,
കനിവ് പകരുന്ന കണിമരമാകുവാൻ....
നീതി കേടു തുറന്നു കാട്ടീടുവാൻ-
യൗക്തിയേറീടും ശക്തമാം വാക്കായി,
കര പുരട്ടാത്ത വരികളായി വന്നെൻറെ-
തൂലിക തുമ്പിൽ ഊർന്നിറങ്ങീടുക ..
Not connected : |