Nizhal
നിഴലേ നീ മറഞ്ഞോ"
ഞാൻ പിറന്ന നിമിഷം മുതൽ
എൻ അംഗലാവണ്യവും കടമെടുത്തു
എന്തിനു നീയെന്നരികിലെത്തി???
ഏകാന്തമാമെൻ വീഥികളിൽ
പലമുഖം കാട്ടി ഭയപ്പെടുത്തി....
തരളമാം പ്രണയം പൂവിടുന്നൊരീ
മിഥ്യയാം താമസ്സിനെ നീ ഭയന്നോ???
മറക്കുവാനാവാത്ത സത്യമാം വെളിച്ചത്തെ
പ്രിയനായി നീ വരിച്ചോ???
ആത്മബന്ധങ്ങളേതുമില്ലാത്ത എന്നെ
നീയെന്തിനു നിന്നാത്മസഖിയാക്കി???
ഒടുവിലായി ഈരംഗമൊഴിയുമ്പോൾ
ഞാൻ തിരഞ്ഞു നിന്നെയെൻ
മൃതിയാം മഞ്ചലിനരികേ....
ഞാൻ പിരിയുമീ നിമിഷം നീയെന്നെ വിട്ടകന്നുവോ
എന്നാത്മസഖീ നീയെന്നെ വിട്ടകന്നുവോ???
Not connected : |