വളർത്തുമകൾ. - തത്ത്വചിന്തകവിതകള്‍

വളർത്തുമകൾ. 

പെറ്റമ്മയെ തിരിച്ചറിഞ്ഞു.
പോറ്റമ്മക്കായ് നിലവിളിക്കും
കാഴ്ചകളിന്നുപുതുമയല്ല.
.
സമയത്തിന് മുറവിളി
കൂട്ടുന്നു മാതാപിതാക്കൾ
ജോലിയുടെ വൻതിരക്കിൽ
പണത്തിന്റെ പദവിയിൽ.
തിരക്കിൻറെ കെണിയിൽ
അല്പമാശ്വാസത്തിനായ്.

മക്കളില്ലാത്ത വേദന
മറക്കാൻ മകളായി
വളർത്തുന്ന പോറ്റമ്മ
അങ്കണവാടിയിൽചേർത്തും
സ്കൂളിൽ അഭ്യസിപ്പിച്ചും.
കലാശാലയിൽ അയച്ചും
ഭാവിയൊരുക്കിയപ്പോൾ
നിയമമെത്തിപെറ്റമ്മക്കായ്.
വെള്ളവുംരക്തവുംതിരിച്
വേർ തിരിച്ചവളെ വീണ്ടും.
പണ്ടത്തെ പെറ്റമ്മക്കായ്
ദുഃഖമെന്തെന്നറിയാതെ.


up
0
dowm

രചിച്ചത്:മോഹൻ.
തീയതി:18-01-2017 10:10:40 PM
Added by :Mohanpillai
വീക്ഷണം:132
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :