ഇരകള്‍
മഴ നൃത്തം ചവിട്ടിയ രാവില്‍
ഒരു നരനായാട്ട് നടന്നതാണിവിടെ,
ഓരോ തുള്ളി ജലത്തിലും
ചോര മണക്കുന്നു,
കലി തുള്ളി കാമം നിറഞ്ഞാടി.
ഒരമ്മയുടെ യൗവ്വനം ചീന്തി
ചോര കുടിച്ചതാണിവിടെ.
അല്‍പപ്രാണനുവേണ്ടി പിടയുന്നത്
ഞാനും കണ്ടു,
നഗ്നയാണവര്‍,
ചോരത്തുള്ളികള്‍
വെള്ളത്തിലലിയുന്നു,
കാഴ്ച്ചക്കാരാണു ചുറ്റിലും
നിയമവും വഴിമാറിനിന്നു
ഭയം,നിയമത്തിനുപോലും ഭയം.
നഗ്ന മേനി മറയ്ക്കുവാന്‍
ഒരു തുണ്ട് ചേല നല്‍കുവാന്‍ പോലും ഭയം,
അമ്മേ എന്നു പോലും
വിളിക്കുവാനാകാതെ
മരണം കാത്ത് കിടക്കുന്നു.
മരണമോ? അരുകില്‍
ഇര പിടയുന്നതും കണ്ട്
രസിച്ച് നില്‍ക്കുന്നു,
ഇരകള്‍,എല്ലാവരും
മരണത്തിനിരകള്‍,
അതോര്‍ക്കാതെ.................
Not connected : |